കണ്ണപുരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവെ ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി

ചെറുകുന്ന്. ജോലിക്കിടയിൽ റെയിൽവെ ജീവനക്കാരിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. 26 ന് അർധരാത്രി 00.40 മണിക്ക് കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുകുന്ന് കോൺവെന്റ് റോഡ്  LC No 253  റെയിൽവേ ഗേറ്റിലെ പോയിന്റ്സ്മാൻ ജോലി ചെയ്യുകയായിരുന്ന  പി.മേനക (37)യെയാണ്
ഗേറ്റ് ലോഡ്ജിൽ വെച്ച് ഭീഷണിപ്പെടുത്തിയത്. സുമാർ 30 വയസ്സ് പ്രായം തോന്നിക്കുന്ന കണ്ടാലറിയാവുന്ന പുരുഷനാണ് ഗേറ്റ് ലോഡ്ജിനകത്തേക്ക് കയ്യിൽ കത്തിയുമായി അതിക്രമിച്ച് കയറി മേനകയെ  തടഞ്ഞുവെച്ച്  കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയത്.തുടർന്ന് ലോഡ്ജിന് അകത്ത്ബലമായി തള്ളി കയറിയ പ്രതി യിൽ നിന്ന് രക്ഷപ്പെടാൻ മേനക പെപ്പർ സ്പ്രേ ഉപയോഗിക്കുകയായിരുന്നു. മേനകയുടെ പരാതി പ്രകാരം കണ്ണപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത്  അന്വേഷണം ആരംഭിച്ചു.ഇത് മൂന്നാമത്തെ പ്രാവശ്യമാണ് അതിക്രമം നടക്കുന്നത്.കഴിഞ്ഞവർഷം കണ്ണപുരം ചൈനാ ക്ളേ റോഡ് റെയിൽവെ ഗേറ്റിലും സമാനമായ അതിക്രമം നടന്നിരുന്നു. സംഭവം അന്വേഷിക്കുന്നതിനായി റെയിൽവെ പോലീസും, കണ്ണപുരം പോലീസും സ്ഥലത്തെത്തി. അതേ സമയം രാത്രി കാലത്ത് റെയിൽവെ ഗേറ്റുകളിൽ ജോലി ചെയ്ത് വരുന്ന വനിതാ ജീവനക്കാർക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ട ചുമതല റെയിൽവെ അധികൃതർക്കാണെന്നും റെയിൽവെ ഗേറ്റുകളിൽ സി.സി.ടി.വി.ക്യാമറകൾ സ്ഥാപിക്കണമെന്നും കല്ല്യാശ്ശേരി ബ്ലോക്ക് ഗ്രാമവികസന സമിതി അധികൃതരോടാവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് കണ്ണപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ടും കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാപ്പാടൻ ശശിധരനും  റെയിൽവെ ഡിവിഷനൽ മാനേജർക്കും, സതേൺ റെയിൽവെ അധികൃതർക്കും ഇ മെയിലായി പരാതി അയച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: