ഇന്നു മുതൽ സിനിമാ പ്രദർശനം; ജില്ലയിൽ ആലക്കോടും പേരാവൂരും മാത്രം

കണ്ണൂർ :രണ്ടുദിവസത്തെ ശുചീകരണ പ്രവർത്ത നങ്ങൾക്കുശേഷം സം സ്ഥാനത്തെ തിയേറ്ററുകളിൽ ബുധനാഴ്ച സിനിമാപ്രദർശനം പുനരാരംഭിക്കുമ്പോൾ ജില്ലയിൽ പ്ര ദർശനം രണ്ട് കേന്ദ്രങ്ങളിൽ മാത്രം. ആലക്കോട്, പേരാവൂർ എന്നിവിടങ്ങളിലാണ് ബുധനാഴ്ച പ്രദർശനം തുടങ്ങുന്നത്. എല്ലാ യിടത്തും വിദേശപടങ്ങളാണ് പ്ര ദർശിപ്പിക്കുക. കണ്ണൂരിലും തലശ്ശേരിയിലും നവംബർ നാലിനാണ് പ്രദർശനം തുടങ്ങുക.

ആലക്കോട് ‘ഫിലിം സിറ്റി’ തിയേറ്റർ സമുച്ചയത്തിലെ സൂര്യ’യിൽ ജെയിംസ് ബോണ്ട് പടമായ “നോ ടൈം ടു ഡൈ’, ‘ചന്ദ്ര’യിൽ വെനം’, ‘നക്ഷത്രയിൽ ‘ഷാങ് ചി’ എന്നീ സിനിമകൾ പ്രദർശിപ്പിക്കും. യഥാക്രമം 12.30-6.00-9.00, 12.30-3.00- 6.00-9.00, 3.00-9.00 എന്നിങ്ങ
നെയാണ് പ്രദർശനങ്ങൾ. പേരാവൂർ ‘ഓറ സിനിമാസ്’ സ്ക്രീൻ ഒന്നിൽ ‘നോ ടൈം ടു ഡൈ (12.00-3.00-6.00-9,00), സ്ക്രീൻ രണ്ടിൽ ‘വെനം (1.00-4.00-7.00-10.00) എന്നീ സിനിമകളുടെ പ്രദർ ശനമാണ് നടക്കുക.

കണ്ണൂർ സരിത-സവിത-സമു ദ്ര-സാഗര തിയേറ്റർ സമുച്ച യം, തലശ്ശേരി ലിബർട്ടി തിയേറ്റർ സമുച്ചയം, മട്ടന്നൂർ ഓ സിനിമാസ് തുടങ്ങിയ കേന്ദ്രങ്ങളിൽ നവംബർ നാലിനാണ് പ്ര ദർശനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: