നിയുക്ത ശബരിമല മേൽശാന്തിക്ക് സ്വീകരണം നൽകി

മോറാഴ: നിയുക്ത ശബരിമല മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരിക്ക് മൊറാഴ ശിവക്ഷേത്രത്തിൽ വരവേൽപ് നൽകി. ക്ഷേത്രം മേൽശാന്തി രവി ചന്ദ്ര പൂർണ കുംഭം നൽകി ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. തുടർന്ന്. ആരാധന മഹോത്സവത്തിന്റെ ഭാഗമായുള്ള സഹസ്രദീപ സമർപ്പണം നിയുക്ത മേൽശാന്തി ഉദ്ഘാടനംചെയ്തു.

വി.വി.ഗോപിനാഥ വാര്യർ അധ്യക്ഷതവഹിച്ചു. തുടർന്ന് പരമേശ്വരൻ നമ്പൂതിരിയെ വെള്ളിക്കുന്നം കൃഷ്ണൻ നമ്പൂതിരി ആദരിച്ചു ചടങ്ങിന് ക്ഷേത്രം ട്രസ്റ്റി വി.വി.മാധവ വാര്യർ, വി.വി.മുരളീധര വാര്യർ , എ.വി.ഹരീഷ് മൊറാഴ എന്നിവർ സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി കലാമണ്ഡലം രാധാകൃഷ്ണവാര്യരുടെ നേതൃത്വത്തിൽ മേളവും നടത്തി.

തളിപ്പറമ്പ്: നിയുക്ത ശബരിമല മേൽശാന്തി കണ്ടിയൂർ നീലമന ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരി, അതിയടം കുറുവക്കാട്ടില്ലത്ത് ശംഭു നമ്പൂതിരി എന്നിവർക്ക് പാലകുളങ്ങര ധർമശാസ്താ ക്ഷേത്രത്തിൽ സ്വീകരണം നൽകി. ചൊവ്വാഴ്ച വൈകീട്ട് പൂർണകുംഭത്തോടെ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം.

മലബാർ ദേവസ്വം ബോർഡ് കാസർകോട്‌ ഏരിയ കമ്മിറ്റി അംഗം പി.വി. സതീഷ് കുമാർ, കെ.സി. മണികണ്ഠൻ നായർ, ഇ.പി. ശാരദ, കെ.വി. അജയ് കുമാർ, കെ. രവീന്ദ്രൻ, എക്‌സിക്യുട്ടീവ് ഓഫീസർ പി.ടി. മുരളീധരർ എന്നിവർ നേതൃത്വം നൽകി

പരിയാരം: പരമേശ്വരൻ നമ്പൂതിരി, ശംഭു നമ്പൂതിരി എന്നിവർക്ക് അതിയടം അയ്യപ്പൻകാവിൽ സ്വീകരണം നൽകി. ചിറക്കൽ കോവിലകം സി.കെ. വലിയവർമ വലിയരാജ ദീപം തെളിച്ചു. സ്വീകരണ സമ്മേളനം എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു.

എം.വി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. മുന്നാക്കക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ.സി. സോമൻ നമ്പ്യാർ, ഗ്രാമപ്പഞ്ചായത്തംഗം ടി.വി. ഉണ്ണികൃഷ്ണൻ, പാപ്പിനോട്ടില്ലത്ത് ശിവദാസൻ നമ്പൂതിരി, വി.വി. വിജയൻ, സി.ടി. ദാമോദരൻ എന്നിവർ സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: