പെരിങ്ങാനം ഗവ. എൽ പി സ്കൂളിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ പെരിങ്ങാനം ഗവ. എൽ പി സ്കൂളിൽ നിർമ്മിച്ച പുതിയ കോൺഫറൻസ് ഹാളിന്റെയും നവീകരിച്ച കെട്ടിടത്തിൻ്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് പി പി സുഭാഷ് നിർവ്വഹിച്ചു. 

ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിയത്. പുതുതായി നിർമ്മിച്ച കോൺഫറൻസ് ഹാളിന് 2000 ചതുരശ്ര അടി വിസ്തീർണമുണ്ട്. കൂടാതെ എൽ പി വിഭാഗത്തിലെ നാല് ക്ലാസ്സ്‌ മുറികളും പ്രീപ്രൈമറി വിഭാഗത്തിലെ രണ്ട് ക്ലാസ്സ്‌ മുറികളും നവീകരിച്ചു. 
വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞത് മൂലം അടച്ചു പൂട്ടാനിരുന്ന സ്കൂളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഗ്രാമപഞ്ചായത്ത്‌ നടപ്പിലാക്കിയ  വികസന പ്രവർത്തനങ്ങൾ  വലിയ മാറ്റമാണ് ഉണ്ടാക്കിയത്. പ്രീപ്രൈമറി കുട്ടികൾ ഉൾപ്പെടെ 80തിലധികം വിദ്യാർഥികളാണ് ഇന്നിവിടെ പഠിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ അക്കാദമിക മേഖലയിലും വലിയ മുന്നേറ്റമുണ്ടാക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ വിദ്യാഭാസ സ്ഥിരം സമിതി അധ്യക്ഷൻ പി കെ രാജൻ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് സി ഷൈമ, വികസന സ്ഥിരം സമിതി അധ്യക്ഷൻ പി കെ ശ്രീധരൻ, ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് സെക്രട്ടറി അശോകൻ മലപ്പിലായി, പ്രധാനാധ്യാപകൻ കെ ആർ ബിജു മാസ്റ്റർ, പി ടി പ്രസിഡണ്ട് എൻ ബിജേഷ്, മൊയ്തീൻ മാസ്റ്റർ, എം പ്രജീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: