കണ്ണൂരിൽ കൊവിഡ് ബാധിച്ച് വ്യാപാരി മരിച്ചു

9 / 100

കണ്ണൂർ: കണ്ണൂർ കണ്ണാടിപ്പറമ്പിൽ കൊവിഡ് ബാധിച്ച് വ്യാപാരി മരിച്ചു. ടൗൺ ജുമാ മസ്ജിദിനു സമീപത്തെ ആമിന ട്രേഡേഴ്സ് ഉടമ

സി പി അസ് ലം ( 45 ) ആണ് മരണപ്പെട്ടത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരാഴ്ചയോളമായി കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് വൈകീട്ടാണ് മരണപ്പെട്ടത്. കമ്പിൽ ടി.സി ഗേറ്റ് മൂലയിൽ പുതിയ പുരയിൽ ഹാജിറയാണ് ഭാര്യ.

നിടുവാട്ടെ സി പി അബ്ദുല്ല മൗലവിയുടെയും പഴയ പുരയിൽ ജമീലയുടെയും മകനാണ്. നാല് ആൺമക്കളുണ്ട്.

സഹോദരങ്ങൾ: അജ്മൽ, അജ്‌സൽ, ശഹ്റു, ജുവൈരിയ.

കഴിഞ്ഞ ഒരാഴ്ചയോളമായി കൊവിഡ് പോസിറ്റീവ് ആയി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു വൈകീട്ടോടെയാണ് മരണപ്പെട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: