കണ്ണൂർ: ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ അഴീക്കലില്‍ കായിക അധ്യാപനെ നിയമിക്കുന്നു

കണ്ണൂർ: ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ അഴീക്കലില്‍ കുട്ടികള്‍ക്ക് ടേബിള്‍ ടെന്നീസ് ഉള്‍പ്പടെ

വിവിധ കായിക ഇനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിലേക്കായി പ്രതിമാസം 15,000 രൂപ നിരക്കില്‍ ഒമ്പത് മാസത്തേക്ക് കായിക അധ്യാപനെ നിയമിക്കുന്നു. പരിശീലകന്‍ സംസ്ഥാന തലത്തില്‍ ഏതെങ്കിലും ഒരു ഇനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ കഴിവ് തെളിയിച്ച വ്യക്തിയോ, അല്ലെങ്കില്‍ ഏതെങ്കിലും ഒരു കായിക ഇനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ സ്റ്റേറ്റ് പ്ലയറോ അല്ലാത്തപക്ഷം സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കോച്ചോ ആയിരിക്കണം. സ്‌കൂള്‍ പ്രവൃത്തി സമയത്തിന് ശേഷവും അവധി ദിവസങ്ങളിലുമാണ് കായിക പരിശീലനം നല്‍കേണ്ടത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഒക്ടോബര്‍ 31ന്ഉച്ച രണ്ടു മണിക്ക് നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിലേക്കായി യോഗ്യത തെളിയിക്കുന്ന രേഖകളും പകര്‍പ്പുംസഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെകാര്യാലയം, മാപ്പിളബേ ഫിഷറീസ് കോംപ്ലക്സില്‍ എത്തിച്ചേരേണ്ടതാണ്. ഫോണ്‍: 0497 2731081.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: