സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ടു നശിപ്പിച്ചു

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ടു നശിപ്പിച്ചു. തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെയാണ് ആക്രമണം നടന്നത്. വാഹനങ്ങൾ പൂർണമായും ആശ്രമം ഭാഗികമായും കത്തിനശിച്ചു.

ഇന്ന് പുലർച്ചെ എത്തിയ അക്രമി സംഘമാണ് രണ്ട് കാറുകൾ തീയിട്ടു നശിപ്പിച്ച് ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചത്. യർഫോഴ്സ് എത്തിയാണ് തീ അണച്ചത്.  ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സന്ദീപാനന്ദഗിരിക്കെതിരെ ഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നു.

ആക്രമണത്തിന് പിന്നില്‍ സംഘപരിവാരെന്ന് സന്ദീപാനന്ദഗിരി പ്രതികരിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂചിച്ചതിന്‍റെ ഭാഗമായി നിരവധി ഭീഷണികളാണ് നിരന്തരം സ്വാമിക്ക് വരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: