മരക്കാർകണ്ടി സ്വദേശി സൗദി അറേബ്യയിൽ മരിച്ചു

കണ്ണൂർ സിറ്റി: മരക്കാർകണ്ടി സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. ദമാമിലെ ഒരു ട്രാവൽസിൽ ഡ്രൈവറായി ജോലിചെയ്യുന്ന സിറ്റി മരക്കാർകണ്ടി ബൈത്തുൽ നൂറിൽ ശംസുദ്ദീന്റെ മകൻ അബൂബക്കർ മാലോട്ട്‌ (47) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മാതാവ് :  സഫിയ മാലോട്ട്‌. ഭാര്യ : റഹ്മത്ത് കടാംകണ്ടി. മക്കൾ : ഫാത്തിമ റംല, ഫാത്തിമ നൂറ (ഇരുവരും വിദ്യാർത്ഥിനികൾ). സഹോദരങ്ങൾ : മൊയ്തീൻ, ജീധു, ഖയറുന്നിസ, വാഹിദ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: