ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 27

World day for audio Visual heritage (ദൃശ്യ- ശ്രാവ്യ പാരമ്പര്യ ദിനം)

1682… വില്യം പെൻ ഫിലാഡെൽഫിയ നഗരം സ്ഥാപിച്ചു..

1726- ജോ നാഥൻ സ്വിഫ്റ്റിന്റെ ഗളിവേഴ്സ് ട്രാവൽസ് പ്രസിദ്ധീകരിച്ചു..

1928- സൈമൺ കമീഷൻ വിരുദ്ധ സമരത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പഞ്ചാബ് സിംഹം ലാലാ ലജ്പത് റായിക്ക് മരണകാരണമായ ഗുരുതര പരുക്ക് (നവം 17 ന് മരണപ്പെട്ടു )

1938… Dupont announces its new synthetical polymate fibre will be called nylon..

1947- കാശ് മിർ രാജാവ് ഹരിസിങ്ങിന്റെ രക്ഷക്കായി ഇന്ത്യൻ പട്ടാളം കാശ്മീരിൽ..

1954- സാഹിത്യ നോബൽ ഏണസ്റ്റ് ഹെമിങ്ങ് വേക്ക്..

1962 .. Black Saturday.. ക്യൂബയിലെ റഷ്യൻ ന്യൂക്ലിയർ മിസൈൽ സംബന്ധിച്ച് USA.. USSR പ്രശ്നം രൂക്ഷമാകുന്നു..

1973- ഇന്ത്യയിലെ തന്നെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ കോഴിക്കോട് ആരംഭിച്ചു..

1986- Inland waterways authority of India സ്ഥാപിതമായി…

1991- തുർക്ക് മെനിസ്ഥാൻ USSR ൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു…

1999- അർമേനിയൻ പാർലമെൻറിൽ ആക്രമണം. പ്രധാനമന്ത്രി അടക്കം 9 പേർ കൊല്ലപ്പെട്ടു..

2009 – IT Act ൽ നിരവധി ഭേദഗതികൾ പാർലമെന്റ് പാസാക്കി…

2015- ലോകത്തിൽ ഏറ്റവും കൂടുതൽ മരണകാരണമാകുന്ന രോഗം ക്ഷയരോഗം (T B) യാണെന്ന് WHO സ്ഥിരീകരിച്ചു.

ജനനം

1728… ജയിംസ് കുക്ക്.. ബ്രിട്ടിഷ് പര്യവേക്ഷകൻ..

1858- തിയോഡാർ റൂസ് വെൽറ്റ്.. അമേരിക്കയുടെ 26 മത് പ്രസിഡണ്ട്..

1904- ജതിന്ദ്രദാസ്.. സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നക്ഷത്രം…

1917- ജ്യോതി. വെങ്കടാചലം… കേരളത്തില പ്രഥമ വനിതാ ഗവർണർ.

1920- കെ. ആർ. നാരായണൻ.. മലയാളിയായ ഏക ഇന്ത്യൻ രാഷ്ട്രപതി.. ആദ്യ ദളിത് രാഷ്ട്രപതി..

1928- എം.കെ.സാനു മാസ്റ്റർ.. കവി, നിരുപകൻ, അധ്യാപകൻ.. മുൻ MLA

1930… ആറ്റൂർ രവിവർമ്മ… കവി

1949- കവി. എ അയ്യപ്പൻ, തന്റെതായ വഴികളിലൂടെ മാത്രം സഞ്ചരിച്ച് കവിതകളിൽ വിസ്മയം സൃഷ്ടിച്ചു…

1966.. ദിബ്ല്യേന്ദു ബറുവ.. ചെസ് ഗ്രാൻഡ് മാസ്റ്റർ

1968- ദിലിപ് .. സിനിമാ നടൻ, നിർമാതാവ്..

1977.. കുമാർ സംഗക്കാര.. ശ്രീലങ്കൻ മുൻ ക്രിക്കറ്റ് നായകൻ

1984- ഇർഫാൻ പഠാൻ. മുൻ ക്രിക്കറ്റ് താരം..

ചരമം

1605- അക്ബർ… മുഗൾ ചകവർത്തി..

1811- യശ്വന്ത് റാവു ഹോൾക്കർ.. (1776 ജനനം) മറാഠാ രാജാവ്.പോരാട്ട ധീരതയിൽ സമുദ്ര ഗുപ്ത ന് സമാനം.. ഇന്ത്യൻ നെപ്പാളിയൻ എന്ന വിളിപ്പേര് വന്നു.. സമാധാന ഉടമ്പടി ഒപ്പുവക്കാൻ ബ്രിട്ടീഷു കാർ ഇങ്ങോട്ട് സിമിപിച്ച എക രാജാവ്….

1975- വയലാർ രാമവർമ.. മലയാള സാഹിത്യത്തിലെ , പ്രത്യേകിച്ച് സിനിമാ ഗാന രചയിതാ രംഗത്തെ അത്ഭുത പ്രതിഭ.. 47 വയസ്സിൽ ചരമം.. 1961 ൽ സർഗ സംഗിതത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്.. 1962 Oct 27 ലെ ചൈന വിരുദ്ധ പ്രസംഗം ചൈനിസ് അനുകുല കമ്യൂണിസ്റ്റ് കാരിൽ വിഷമമുണ്ടാക്കി.

1987- വിജയ് മെർച്ചൻറ്.. ക്രിക്കറ്റ് താരം…

2001.. ആബേലച്ചൻ… കൊച്ചിൻ കലാഭവൻ സ്ഥാപകൻ.. മിമിക്സ് പരേഡ് കലരുപമായി അവതരിപ്പിച്ചു..

2009 – ഡേവിഡ് ഷെപ്പേർഡ് ,… പ്രശസ്ത ക്രിക്കറ്റ് അമ്പയർ, മൂന്ന് ലോക കപ്പ് ഫൈനൽ നിയന്ത്രിച്ചു..

2017… പുനത്തിൽ കുഞ്ഞബ്ദുള്ള. മലയാളത്തിന്റെ ഭിഷഗ്വരനായ സാഹിത്യകാരൻ.. പ്രിയപ്പെട്ട കുഞ്ഞാക്ക.. സ്മാരകശിലകൾക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി..

(എ .ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: