വില്ലേജ് ഓഫീസ് ഭൂരേഖാ കംപ്യൂട്ടറൈസേഷൻ വിവരശേഖരണം – നിങ്ങളുടെ അറിവിലേക്കായി കുറച്ച് കാര്യങ്ങൾ

👉🏼വിവര ശേഖരണ ഫോറം പൂരിപ്പിക്കുന്നതിന് *ആധാരം, ഈ വർഷത്തെ നികുതി രസീത്, ആധാർ കാർഡ് , ഇലക്ഷൻ ഐഡൻറിറ്റി കാർഡ്* എന്നിവ ആവശ്യമാണ്.

👉🏼സർവേ നമ്പർ, വിസ്തീർണം, എന്നീ വിവരങ്ങൾ *നികുതി രസീതിയിൽ രേഖപ്പെടുത്തിയത് മാത്രമേ ചേർക്കുവാൻ പാടുള്ളൂ.*

👉🏼ഒരാൾക്ക് ഒരു ദേശത്തിൽ ഒന്നിൽ കൂടുതൽ ഭൂമികൾ ഉണ്ടെങ്കിൽ *ഒരു ഫോറത്തിൽ തന്നെ അടുത്ത ക്രമനമ്പറായി ചേർത്താൽ മതി*.

👉🏼ഒരു ഭാഗപത്ര പ്രകാരം 5 പേർ വെവ്വേറെ ഭൂമി കൈവശം വെക്കുന്നുവെങ്കിൽ 5പേർക്കും *വെവ്വേറെ ഫോറങ്ങൾ ഉപയോഗിക്കണം.*

👉🏼ഒരാൾക്ക് വ്യത്യസ്ത ദേശങ്ങളിലായി ഭൂമികൾ ഉണ്ടെങ്കിൽ *ഓരോ ദേശത്തിലെ ഭൂമിക്കും പ്രത്യേകം ഫോറങ്ങൾ ഉപയോഗിക്കണം*.

👉🏼ഒരു ഭൂമി ഒന്നിൽ കൂടുതൽ വ്യക്തികൾ കൂട്ടായി കൈവശം വെക്കുകയാണെങ്കിൽ  *ഓരോ വ്യക്തി യുടെയും പേരും വിലാസവും മറ്റ് വിവരങ്ങളും ചേർക്കണം.*

👉🏼ഫോറങ്ങളിൽ എഴുതിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച ശേഷമേ ഫോറങ്ങൾ സ്വീകരിക്കുകയുള്ളൂ. ആയതിനാൽ *ആധാരം, നികുതി രസീത്, ആധാർ  കാർഡ്/ ID കാർഡ്  എന്നിവയുടെ ഒറിജിനൽ അന്നേ ദിവസം ഹാജരാക്കേണ്ടതാണ്.*

👉🏼ആധാരം ബാങ്കിലോ മറ്റ് സ്ഥാപനങ്ങളിലോ പണയം വെച്ചതാണെങ്കിൽ ആയത് സംബന്ധിച്ച *സാക്ഷ്യപത്രവും ആധാരത്തിന്റെ ഫോട്ടോ കോപ്പിയും ഹാജരാക്കണം*.

ഇനി മുതൽ ഭൂനികുതി, കൈവശ സർടിഫിക്കറ്റ്  തുടങ്ങി ഭൂമി സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും ഭൂരേഖകൾ കമ്പ്യൂട്ടർവത്കരിക്കേണ്ടത് അത്യാവശ്യമാണ്. ആയതിനാൽ ഭാവിയിൽ ഭൂനികുതി ഒടുക്കുന്നതിനും കൈവശ സർട്ടിഫിക്കറ്റ് പോലുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും മററുമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും എല്ലാ ആളുകളും ഈ അവസരം പ്രയോജനപ്പെടുത്തുക.

നിലവിൽ ഈ വില്ലേജ് പരിധിയിൽ താമസമില്ലാത്ത ഭൂവുടമകളെ സമീപ കൈവശക്കാർ ഈ വിവരം അറിയിച്ച് സഹായിക്കുക …
                 കുടൂതൽ വിവരങ്ങൾക്ക് നിങ്ങളുടെ വില്ലേജ് ഓഫീസറുമായി ബന്ധപ്പെടുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: