മയ്യിൽ ബൈക്കിലും കാറിലും സഞ്ചരിക്കുന്ന വരെ തടഞ്ഞുനിർത്തി ആക്രമിച്ച് പണംതട്ടുന്ന സംഘത്തിലെ സൂത്രധാരനെ മയ്യിൽ എസ്ഐ ബാബുമോൻ കസ്റ്റഡിയിൽ വാങ്ങി

പാവന്നൂർ മൊട്ടയിലെ കണിയാൻ കുന്നുമ്മൽ ആഷിക്കിനെയാണ് കസ്റ്റഡിയിൽ വാങ്ങിയത് . ഈ കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങിയ ഇയാളെ എസ്ഐയുടെ അപേക്ഷയിൽ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആണ് ആറു ദിവസത്തെ  പോലീസ് കസ്റ്റഡിയിലാണ് വിട്ടുകൊടുത്തത് . കഴിഞ്ഞ ജൂലായ് 29ന്  കണ്ണൂർ സിറ്റി സ്വദേശി മുഹമ്മദ് റെയിസിനെ മയ്യിൽ ചേലേരി ഈശാനമംഗലത്ത് ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രധാന പ്രതിയാണ് ആഷിക് . ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന റയിസിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തുകയായിരുന്നു കാർ തട്ടി  തെറിച്ചുവീണ റയിസിന്റെ അരയിൽ സൂക്ഷിച്ചിരുന്ന പണം തട്ടിയെടുത്തു സംഘം രക്ഷപ്പെട്ടു .ബൈക്കിൽ രണ്ടരലക്ഷം രൂപ ഉണ്ടായിരുന്നു .ഇത് അക്രമികൾ കണ്ടിരുന്നില്ല. വിവരമറിഞ്ഞെത്തിയ പോലീസ് ഈ പണം കസ്റ്റഡിയിലെടുത്തിരുന്നു. അക്രമി സംഘത്തിലെ ആഷിക്കിന്റെ കൂട്ടാളികളയ മൂന്നുപേർ ഒളിവിലാണ് .റെയ്സിന ഇടിച്ചുവീഴ്ത്തിയ കാർ വ്യാജ നമ്പർ പതിച്ച തായിരുന്നു ഇത് അങ്കമാലി സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു ഈ കാർ കണ്ടെത്തുന്നതിന് പോലീസ് അങ്കമാലിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: