പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം മുഖ്യമന്ത്രി നാളെ നാടിനു സമര്‍പ്പിക്കും

കണ്ണൂർ :ദേശീയ നിലവാരത്തില്‍ നിര്‍മ്മിച്ച പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം നാളെ (സപ്തംബര്‍ 28) രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
കായികപ്രേമികളുടെയും ജനങ്ങളുടെയും ഏറെ കാലത്തെ ആഗ്രഹമായ പിലാത്തറ ഇന്‍ഡോര്‍  സ്റ്റേഡിയം  ടി വി രാജേഷ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടിയും സംസ്ഥാന സര്‍ക്കാരിന്റെതായി 1.82 കോടി രൂപയും വിനിയോഗിച്ചാണ് യാഥാര്‍ത്ഥ്യമാക്കിയത്. ആധുനിക സജീകരണങ്ങളോടെ 43 മീറ്റര്‍ വീതിയിലും  26 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്റ്റേഡിയത്തില്‍ അരീന ലൈറ്റിംഗ് സംവിധാനം, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, 4 ഷട്ടില്‍ കോര്‍ട്ടുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. രാത്രിയില്‍ പരിശീലനം നടത്തുന്നതിന് എല്‍ ഡി  ഫ്‌ലൈഡ് ലൈറ്റ് സംവിധാനമുണ്ട്. 400 ലധികം പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിക്ക് പുറമെ വെള്ളം ശേഖരിച്ച് വെക്കുന്നതിനായി 60000 ലിറ്റര്‍ കപ്പാസിറ്റിയുള്ള  ടാങ്കും ഒരുക്കിയിട്ടുണ്ട്. 
ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള മേപ്പിള്‍ വുഡ്  ഫ്‌ലോറിംഗ് ചെയ്യുന്നതിന് എം എല്‍ ഫണ്ടില്‍ നിന്നും 42 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. പ്രവൃത്തി വേഗത്തില്‍  പൂര്‍ത്തീകരിക്കും.
കായിക വകുപ്പ് മന്ത്രി പി ജയരാജന്‍ അദ്ധ്യക്ഷനാകും.  ടി വി രാജേഷ് എംഎല്‍എ, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: