സി.പി.എം ക്രിമിനൽ സംഘം നവമാധ്യമങ്ങളിലൂടെ ഭീതി പരത്താൻ ശ്രമിക്കുന്നു : പി സത്യപ്രകാശ്

കണ്ണൂർ: ആർ.എസ്.എസ്സിന്റെ ജില്ലയിലെ പ്രമുഖ നേതാവ് അറളം സജീവനെയും ജന്മഭൂമി ദിനപത്രത്തിന് വേണ്ടി ഉപയോഗിക്കുന്ന വാഹനമായ KL 58 D 24 19 ബൊല്ലോറ വണ്ടിയുടെ നമ്പറും ബന്ധിപ്പിച്ചു കൊണ്ട് സി.പി.എം. ക്രിമിനൽ സംഘം നവമാധ്യമങ്ങളിലൂടെ ഭീതി പരത്താൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് പ്രസ്താവിച്ചു .പാനൂർ ,മട്ടന്നൂർ ഭാഗത്തെ ചില ആർ. എസ്.എസ് പ്രവർത്തകർ ഈ വാഹനത്തിൽ കറങ്ങുന്നുണ്ടെന്നുള്ള പ്രചരണമാണ് നടത്തുന്നത്. ഈ നവ മാധ്യമ വാർത്തയുടെ പേരിൽ പാനൂർ സർക്കിൾ ഇൻസ്പെക്ടർ ബന്ധപ്പെട്ട നേതാക്കളുമായി സംസാരിച്ചു. പ്രസ്തുത വാർത്തയിൽ യാഥാർത്ഥ്യത്തിന്റെ യാതൊരു കണിക പോലുമില്ല എന്ന് അദ്ദേഹം മനസിലാക്കുകയും ചെയ്തു.ഇതിന്റെ മറവിൽ ഭീതി പരത്തി അക്രമം സംഘടിപ്പിക്കുകയാണ് സി.പി.എം.സംഘത്തിന്റെ ഉദ്ദേശമെന്നു തോന്നുന്നു .ഇത്തരം സംഭവം ഒന്നുമില്ലന്നിരിക്കെ അപവാദ പ്രചരണം നടത്തുന്നതിനെതിരെ ആറളം സജീവൻ തലശ്ശേരി ഡി.വൈ.എസ്.പിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. സി.പി.എമ്മിനകത്തെ പടലപിണക്കം മറച്ചു വെക്കാനുള്ള കൂത്സിത നീക്കത്തിന്റെ ഭാഗമാണ് ഇത്തരം അപവാദ പ്രചരണം. അയതിനാൽ പ്രസ്തുത സംഭവത്തെ കുറിച്ചു സമഗ്രമായി അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്നു അദ്ദേഹം തുറന്നു പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: