ബി.ജെ.പി വോട്ട് വിറ്റു ; രണ്ടില കിട്ടാത്തതും തിരിച്ചടിയായി ; ജോസ്.കെ.മാണി

പാലായിലെ ജനവിധി അംഗീകരിക്കുന്നതായും തോല്‍വി വിലയിരുത്തുമെന്നും കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ്.കെ.മാണി പറഞ്ഞു. യു.ഡി.എഫിന് വോട്ട് കുറഞ്ഞത് പരിശോധിക്കും. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ട്. മണ്ഡലത്തില്‍ ബി.ജെ.പിയുടെ വോട്ടുകുറഞ്ഞത് എല്ലാവരും കാണണം. ബി.ജെ.പിക്കാര്‍ എല്‍.ഡി.എഫിന് വോട്ടുമറിച്ചെന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിട്ടു. എന്നാല്‍ രണ്ടില ചിഹ്നം ലഭിക്കാത്തത് തിരിച്ചടിയായി. വോട്ടിംഗ് യന്ത്രത്തില്‍ ഏഴാമതായാണ് ജോസ് ടോമിന്റെ പേരും ചിഹ്നവും ഉണ്ടായിരുന്നു. യു.ഡി.എഫിലുള്ളവരുടെ വോട്ട് മുഴുവന്‍ ലഭിച്ചിട്ടുണ്ടെന്നും മറ്റ് വിവാദങ്ങള്‍ക്ക് താനില്ലെന്നും ജോസ്.കെ.മാണി വ്യക്തമാക്കി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അതിനിടെ പാലായില്‍ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാണി.സി.കാപ്പന്‍ അട്ടിമറി വിജയം നേടി. പാലാ നിയമസഭാ മണ്ഡലത്തില്‍ കെ.എം.മാണിയില്ലാതെ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കാപ്പന്‍ അട്ടിമറി വിജയം നേടി. തുടക്കം മുതലേ ഇടതുമുന്നണിക്കായിരുന്നു മുന്നേറ്റം. രാമപുരത്തെ ആദ്യ റൗണ്ട് പൂര്‍ത്തിയായതോടെ യു.ഡി.എഫ് കേന്ദ്രങ്ങള്‍ മൗനത്തിലായി. അട്ടിമറി വിജയമാണ് മാണി സി. കാപ്പന്‍ നേടിയത്. അരനൂറ്റാണ്ടായി കെ.എം. മാണി വിജയിച്ച മണ്ഡലത്തിലാണ് എല്‍.ഡി.എഫിന്റെ അട്ടിമറി വിജയം. കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: