‘മാണി’യെ കൈവിടാതെ പാലാ ; ഇത് ഇടതിന്റെ ‘പുതിയ മാണി’

കെ.എം. മാണിയെന്നാൽ പാലായും പാലായെന്നാൽ കെ.എം.മാണിയുമെന്നായിരുന്നു പതിറ്റാണ്ടുകളായുള്ള ചരിത്രം.കന്നിയങ്കം മുതൽ പതിമൂന്ന് തവണ പാലായെ നിയമസഭയിൽ പ്രതിനിധകരിച്ച മാണി.എന്നാൽ മാണി ഇല്ലാത്ത ഇത്തവണത്തെ തിരഞ്ഞെടുപ്പിന് മറ്റൊരു മാണി വരുന്നു. 55 വർഷക്കാലം യു ഡിഎഫ് നിലനിർത്തിയ പാലാ ഇന്ന് ഇടതുപക്ഷത്തേക്ക് ചെയ്യുകയാണ്.വോട്ടെണ്ണൽ പകുതി ആയപ്പോൾ എൽഡിഎഫിന് വൻ മുന്നേറ്റം. യുഡിഎഫ് സ്ഥാനാർഥി നിലവിൽ ചിത്രത്തിലെ ഇല്ലാത്ത അവസ്ഥയാണ്.യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ പോലുമാണ് എൽഡിഎഫ് മുന്നേറ്റമെന്നതും ശ്രദ്ധേയമായാണ്.യുഡിഎഫിന്റെ കോട്ടയായ രാമപുരത്ത് മാണി സി കാപ്പന്‍ ലീഡ് നേടിയത് യുഡിഎഫ് കേന്ദ്രങ്ങളില്‍ ഞെട്ടലുളവാക്കി. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വ്യക്തമായ ലീഡ് ലഭിച്ചിരുന്ന പഞ്ചായത്തായിരുന്നു രാമപുരം. ഇവിടെ മാണി സി കാപ്പന്‍ രണ്ടായിരത്തിലധികൾ വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചിരിക്കുന്നത്.വലിയ മുന്നേറ്റം പ്രതീക്ഷിച്ച പഞ്ചായത്തില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് യുഡിഎഫിനുണ്ടായത്. കേരള കോണ്‍ഗ്രസും കോണ്‍ഗ്രസുമാണ് രാമപുരത്തെ ഏറ്റവും വലിയ രാഷ്ട്രായ കക്ഷികള്‍. യുഡിഎഫിന്റെ മറ്റൊരു ശക്തിപ്രദേശമായ കടനാട്ടില്‍ 870 വോട്ടിന്റെ ഭൂരിപക്ഷമാണാ് മാണി സി കാപ്പന്‍ നേടിയിരിക്കുന്നത്.പാലായിൽ ഇത് മാണി സി.കാപ്പന് ചരിത്ര വിജയം. പാലായില്‍ ആദ്യമായാണ് ഇടതുവിജയം. മാണി സി.കാപ്പന്‍ ‍എതിർ സ്ഥാനാര്‍ഥി ജോസ് ടോമിനെ 2,937 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. പാലായ്ക്ക് 54 വര്‍ഷത്തിനുശേഷം പുതിയ എംഎല്‍എ വരുന്നത്.അരനൂറ്റാണ്ടിന്റെ കേരള കോൺഗ്രസ്‌ കുത്തക തൂത്തറിഞ്ഞാണ് ഇടതുമുന്നണിക്ക് രാഷ്ട്രീയവിജയം. രാമപുരം ഗ്രാമപഞ്ചായത്തിലെ വോട്ടെണ്ണി കഴിഞ്ഞപ്പോൾ തന്നെ വിജയത്തിന്റെ സിഗ്നൽ ഇടത്തോട്ട് മിന്നി.നേരിയ ലീഡ് നൽകിയെങ്കിലും പാലാ നഗരസഭ കൂടി കൈവിട്ടതൊടെ പരാജയം സമ്മതിച്ചു UDF. തുടർച്ചയായ നാലാം പരാജയമെന്ന പ്രവചനത്തെ പരാജയപ്പെടുത്തി മാണി സി കാപ്പൻ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: