പാലായില്‍ ‘രണ്ടാം മാണി’; അരനൂറ്റാണ്ടു കാത്ത കോട്ട തകര്‍ന്നു; ചരിത്രമെഴുതി മാണി സി കാപ്പന്‍, എല്‍ഡിഎഫിന് വിജയം

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര ജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ 2943 വോട്ടുകള്‍ക്ക് വിജയിച്ചു. ചരിത്രത്തിലാദ്യമായാണ് കെ.എം മാണിക്ക് പകരക്കാരനായി ഒരു ജനപ്രതിനിധി പാലായില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. വോട്ടെണ്ണലിന്റെ പ്രാരംഭ ഘട്ടം മുതല്‍ തന്നെ മാണി.സി.കാപ്പന്‍ ലീഡ് നിലനിര്‍ത്തുകയായിരുന്നു.
54 വര്‍ഷത്തെ രാഷ്ട്രീയ അടിമത്തത്തില്‍ നിന്ന് പാലായ്ക്ക് മോചനം ലഭിച്ചതായി മാണി.സി.കാപ്പന്‍ പ്രതികരിച്ചു.
ബിജെപി വോട്ട് എല്‍ഡിഎഫിന് വിറ്റതായി ജോസ് കെ മാണി പറഞ്ഞു. രണ്ടില ചിഹ്നം ലഭിക്കാതിരുന്നതും വിനയായെന്ന് അദ്ദേഹം പ്രതികരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: