പാലായിൽ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകള്‍ ; യുഡിഎഫ് കേന്ദ്രങ്ങളെല്ലാം പിടിച്ചടക്കി കാപ്പന്‍റെ കുതിപ്പ്

അഞ്ചു പതിറ്റാണ് നിറഞ്ഞു നിന്ന ശേഷം പാലായില്‍ ഇതാദ്യമായി രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകള്‍ . മണ്ഡലം രൂപീകരിച്ചത് മുതല്‍ യുഡിഎഫിന് ഒപ്പം നിന്ന ശേഷം ഇതാദ്യമായി പാലായില്‍ എല്‍ഡിഎഫിന് മുന്നേറ്റം. 12 പഞ്ചായത്തുകളില്‍ ആറ് പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ യുഡിഎഫിന്റെ ശക്തികോട്ടകള്‍ പലതും പിടിച്ചടക്കുകയാണ്.
യുഡിഎഫിന് ശക്തമായ മുന്‍തൂക്കമുള്ള രാമപുരവും മൂന്നിലവും തലനാടും ഭരണങ്ങാനവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനൊപ്പം നിന്നു. യുഡിഎഫിന് ശക്തമായ മുന്‍തൂക്കമുള്ള രാമപുരം പിടിച്ചടക്കി തുടങ്ങിയ മാണി സി കാപ്പന്‍ ഇതുവരെ എണ്ണിയ രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകള്‍ പിടിച്ചെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ എം മാണിക്ക് 180 വോട്ടുകളും തോമസ് ചാഴിക്കാടന് 4500 വോട്ടുകളും നേടാനായ രാമപുരത്ത് ഇത്തവണ 162 വോട്ടുകളുടെ ലീഡാണ് മാണി സി കാപ്പന്‍ ഉണ്ടാക്കിയത്.കെ എം മാണി യെ 107 വോട്ടുകളുടെ ലീഡും തോമസ് ചാഴിക്കാടന് 2727 വോട്ടുകളും നല്‍കിയ കടനാട് ഇത്തവണ മാണി സി കാപ്പന്‍ പിച്ചെടുത്തു. യുഡിഎഫിന് ശക്തമായ മുന്‍ തൂക്കമുള്ള മൂന്നിലവിലും മാണി സി കാപ്പന്‍ തന്നെ മുന്നിലെത്തി. കെ എം മാണിക്ക് 419 വോട്ടിന്റെ ലീഡും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 2758 വോട്ടുകളുടെ ലീഡും നല്‍കിയ ഭരണങ്ങാനവും ഇത്തവണ തുണച്ചത് മാണി സി കാപ്പനെ ആയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: