പാലാ ; വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസിൽ വാക്‌പോര് തുടങ്ങി

പാലാ ഉപതിരഞ്ഞെടുപ്പിന്റെ ആറാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽ.ഡി.എഫ് മുന്നേറ്റം തുടരുന്നു. മാണി സി.കാപ്പൻ 4106 വോട്ടുകൾക്ക് മുന്നിലാണ്. എൽ.ഡി.എഫ്- 26384,​ യു.ഡി.എഫ് 22278, , ബി.ജെ.പി- 8258 എന്നിങ്ങനെയാണ് വോട്ടു നില. രാമപുരം,കടനാട്,​ മേലുകാവ്,​ മൂന്നിലവ്,​ തലനാട്,​ തലപ്പലം,​ ഭരണങ്ങാനം എന്നീ പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത്.മാണി സി കാപ്പൻ മുന്നിലെത്തിയതോടെ കേരളാ കോൺഗ്രസിൽ പോര് തുടങ്ങി. ജോസ് കെ.മാണി വിഭാഗത്തിന്റെ വോട്ടാണ് എൽ.ഡി.എഫിനു മറിഞ്ഞതെന്നു മുതിർന്ന നേതാവ് പി.ജെ ജോസഫ് ആരോപിച്ചു. എന്നാൽ രാമപുരത്ത് ബി.ജെ.പി വോട്ടുകളാണ് ഇടതുമുന്നണിക്ക് ലഭിച്ചതെന്ന് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം പറഞ്ഞു. അതേസമയം,​ യു.ഡി.​എഫിന്റെ വോട്ടാണ് തനിക്കു കിട്ടിയതെന്നു മാണി സി കാപ്പനും പറഞ്ഞു. രാമപുരത്തെ ലീഡ് നില ഫലസൂചനയാണെന്നും മാണി സി.കാപ്പൻ പറഞ്ഞു.സർവീസ് വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ 14 വോട്ടുകളിൽ രണ്ടെണ്ണം അസാധുവായിരുന്നു. നേരത്തെ പോസ്റ്റൽ വോട്ടുകളിലെ ഫലം പുറത്തുവന്നപ്പോൾ മൂന്ന് വോട്ടുകൾ അസാധുവായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ യു.ഡി.എഫ്-ആറ്, എൽ.ഡി.എഫ്-ആറ് വോട്ടുകളാണ് മുന്നണികൾക്ക് ലഭിച്ചത്. 54 വ​ർ​ഷം​ ​കെ.​എം.​ ​മാ​ണി​യെ​ ​മാ​ത്രം​ ​വി​ജ​യി​പ്പി​ച്ച​ ​പാ​ലാ​യി​ൽ​ ​നി​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പി​ൻ​ഗാ​മി​യാ​യി​ ​നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത് ​ആ​രെ​ന്ന് ​ഇ​ന്ന​റി​യാം.​ ​

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: