ഭരണങ്ങാനത്തും കാപ്പന്‍ തന്നെ: യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ച്‌ ഇടതുമുന്നണിയുടെ മുന്നേറ്റം

പാലാ ഉപതിരഞ്ഞെടുപ്പിന്റെ ആറാം റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ എല്‍.ഡി.എഫ് മുന്നേറ്റം തുടരുന്നു. മാണി സി.കാപ്പന്‍ 4106 വോട്ടുകള്‍ക്ക് മുന്നിലാണ്. എല്‍.ഡി.എഫ്- 21727,​ യു.ഡി.എഫ് 18428, , ബി.ജെ.പി- 6809 എന്നിങ്ങനെയാണ് വോട്ടു നില. രാമപുരം,കടനാട്,​ മേലുകാവ്,​ മൂന്നിലവ്,​ തലനാട്,​ തലപ്പലം എന്നീ പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത്.മാണി സി കാപ്പന്‍ മുന്നിലെത്തിയതോടെ കേരളാ കോണ്‍ഗ്രസില്‍ പോര് തുടങ്ങി. ജോസ് കെ.മാണി വിഭാഗത്തിന്റെ വോട്ടാണ് എല്‍.ഡി.എഫിനു മറിഞ്ഞതെന്നു മുതിര്‍ന്ന നേതാവ് പി.ജെ ജോസഫ് ആരോപിച്ചു. എന്നാല്‍ രാമപുരത്ത് ബി.ജെ.പി വോട്ടുകളാണ് ഇടതുമുന്നണിക്ക് ലഭിച്ചതെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പറഞ്ഞു. അതേസമയം,​ യു.ഡി.​എഫിന്റെ വോട്ടാണ് തനിക്കു കിട്ടിയതെന്നു മാണി സി കാപ്പനും പറഞ്ഞു. രാമപുരത്തെ ലീഡ് നില ഫലസൂചനയാണെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.സര്‍വീസ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ 14 വോട്ടുകളില്‍ രണ്ടെണ്ണം അസാധുവായിരുന്നു. നേരത്തെ പോസ്റ്റല്‍ വോട്ടുകളിലെ ഫലം പുറത്തുവന്നപ്പോള്‍ മൂന്ന് വോട്ടുകള്‍ അസാധുവായിരുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ യു.ഡി.എഫ്-ആറ്, എല്‍.ഡി.എഫ്-ആറ് വോട്ടുകളാണ് മുന്നണികള്‍ക്ക് ലഭിച്ചത്. 54 വ​ര്‍​ഷം​ ​കെ.​എം.​ ​മാ​ണി​യെ​ ​മാ​ത്രം​ ​വി​ജ​യി​പ്പി​ച്ച​ ​പാ​ലാ​യി​ല്‍​ ​നി​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പി​ന്‍​ഗാ​മി​യാ​യി​ ​നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത് ​ആ​രെ​ന്ന് ​ഇ​ന്ന​റി​യാം.​ ​

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: