പാലായില്‍ ആദ്യ ലീഡ് എല്‍.ഡി.എഫിന്, 751 വോട്ടുകള്‍ക്ക് മുന്നില്‍

പാലാ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവന്നപ്പോള്‍ എല്‍.ഡി.എഫ് മുന്നില്‍. മാണി സി.കാപ്പന്‍ 751 വോട്ടുകള്‍ക്ക് മുന്നിലാണ്. യു.ഡി.എഫ്-4095, എല്‍.ഡി.എഫ് 4251, ബി.ജെ.പി-1927 എന്നിങ്ങനെയാണ് വോട്ടു നില. രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്. 15 ബൂത്തിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. ആകെ 22 ബൂത്തുകളാണ് രാമപുരം പഞ്ചായത്തിലുള്ളത്. സര്‍വീസ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ 14 വോട്ടുകളില്‍ രണ്ടെണ്ണം അസാധുവായി. നേരത്തെ പോസ്റ്റല്‍ വോട്ടുകളിലെ ഫലം പുറത്തുവന്നപ്പോള്‍ മൂന്ന് വോട്ടുകള്‍ അസാധുവായിരുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ യു.ഡി.എഫ്-ആറ്, എല്‍.ഡി.എഫ്-ആറ് വോട്ടുകളാണ് മുന്നണികള്‍ക്ക് ലഭിച്ചത്. 54 വ​ര്‍​ഷം​ ​കെ.​എം.​ ​മാ​ണി​യെ​ ​മാ​ത്രം​ ​വി​ജ​യി​പ്പി​ച്ച​ ​പാ​ലാ​യി​ല്‍​ ​നി​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പിന്‍​ഗാ​മി​യാ​യി​ ​നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത് ​ആ​രെ​ന്ന് ​ഇ​ന്ന​റി​യാം.​ ​രാ​വി​ലെ​ 8​ന് ​കാ​ര്‍​മ​ല്‍​ ​പ​ബ്ലി​ക് ​സ്‌​കൂ​ളി​ലാണ്​ ​വോ​ട്ടെ​ണ്ണ​ല്‍​ ​ആരംഭിച്ചത്.​ 176​ ​ബൂ​ത്തു​ക​ളി​ലെ​ 1,27,939​ ​വോ​ട്ടു​ക​ള്‍​ 14​ ​റൗ​ണ്ടി​ല്‍​ ​എ​ണ്ണും.​ 10​ ​മ​ണി​ക്കു​ള്ളി​ല്‍​ ​ഫ​ലം​ ​അ​റി​യാ​നാ​യേ​ക്കും.​ ​13 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണുക. 14 ടേബിളുകള്‍ സജ്ജമാക്കിയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിംഗ് ശതമാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: