പാലാ പോരാട്ടം! പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ളി​ല്‍ യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ഒ​പ്പ​ത്തി​നൊ​പ്പം; വോട്ടു കുറഞ്ഞേക്കുമെന്ന് സൂചന നല്‍കി എന്‍ഡിഎ സ്ഥാനാര്‍ഥി

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ളു​ടെ ഫ​ല​സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ യു​ഡി​എ​ഫ്, എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഒ​പ്പ​ത്തി​നൊ​പ്പം. 15 പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണി​യ​തോ​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​സ് ടോ​മി​ന് ആ​റ് വോ​ട്ടും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മാ​ണി സി. ​കാ​പ്പ​ന് ആ​റ് വോ​ട്ടും ല​ഭി​ച്ചു. മൂ​ന്ന് വോ​ട്ടു​ക​ള്‍ അ​സാ​ധു​വാ​യി. അസാധുവോട്ടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് വോട്ടെണ്ണല്‍ വൈകാന്‍ കാരണമായത്. വോട്ടു കുറഞ്ഞേക്കുമെന്ന് സൂചന നല്‍കി എന്‍ഡിഎ സ്ഥാനാര്‍ഥി പാലാ: ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വോട്ടു കുറയാന്‍ സാധ്യതയുണ്ടെന്ന് സ്ഥാനാര്‍ഥി എന്‍.ഹരി. വോട്ടെണ്ണല്‍ ദിവസം രാവിലെയാണ് അദ്ദേഹം ഇത്തരമൊരു പ്രതികരണം നടത്തിയത്. ഉപതെരഞ്ഞെടുപ്പില്‍ സാധാരണ കണ്ടുവരുന്ന രീതിയാണത്. ഭരണമുള്ള കക്ഷിയും പ്രബലമായ പ്രതിപക്ഷവും അണിനിരക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞ സാഹചര്യം മുന്‍പും ഉണ്ടായിട്ടുണ്ട്. എങ്കിലും ശുഭപ്രതീക്ഷയോടെയാണ് ഫലം കാത്തിരിക്കുന്നതെന്നും എന്‍.ഹരി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഹരി യുഡിഎഫിന് വോട്ടു മറിച്ചുവെന്ന് ബിജെപിയില്‍ നിന്ന് തന്നെ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: