പ്രശസ്ത മിമിക്രി കലാകാരൻ ശ്രീധരൻ കൈവേലിക്കൽ (56) നിര്യാതനായി.

0

പാനൂർ: പ്രശസ്ത മിമിക്രി കലാകാരൻ ശ്രീധരൻ കൈവേലിക്കൽ (56) നിര്യാതനായി. ഉദരരോഗത്തെ തുടർന്ന്

തലശ്ശേരി ഇന്ദിരാഗാന്ധി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
1980 കാലഘട്ടത്തിൽ ഏകാംഗ മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായ ശ്രീധരൻ കൈവേലിക്കൽ കേരളത്തിനകത്തും പുറത്തുമായി ആയിരകണക്കിന് വേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ആദ്യ പ്രൊഫഷണൽ മിമിക്രി ട്രൂപ്പായ തലശ്ശേരി ജോളി ജോക്കേഴ്സിന്റെ സ്ഥാപനത്തിലൂടെ നിരവധി കലാകാരൻമാരെ മിമിക്രി രംഗത്ത് വളർത്തി കൊണ്ടു വന്നിട്ടുണ്ട്.മിമിക്രി രംഗത്തെ സമഗ്ര സംഭാവനയെ മുൻനിർത്തി ഇക്കഴിഞ്ഞ ആഗസ്നിൽ ഫ്ളവേഴ്സ് ചാനൽ അദ്ദേഹത്തെ ആദരിച്ചിരുന്നു. കൈവേലിക്കലെ പരേതരായ വലിയപറമ്പത്ത് പാലക്കണ്ടി ഗോവിന്ദന്റേയും കല്യാണിയുടെയും മകനാണ്. ഭാര്യ ലീല.
മക്കൾ: അക്ഷയ, അനഘ.
സഹോദരങ്ങൾ:. മാത, ബാലൻ, ചീരൂട്ടി, കൃഷ്ണൻ, പരേതനായ നാണു സംസ്കാരം ഇന്ന് വെള്ളി ( 28/9/18) ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading