ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 28

സെപ്തംബർ 28 ദിവസ വിശേഷം..
സുപ്രഭാതം ..

world anti rabies day
ലേക പേപ്പട്ടി പേവിഷബാധ പ്രതിരോധ ദിനം……
ലോക വിവരാവകാശ ദിനം…
1785… നെപ്പോളിയൻ 16 മത് വയസ്സിൽ മിലിട്ടറി അക്കാദമി ബിരുദം നേടി ചരിത്രം സൃഷ്ടിച്ചു..
1887… ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം ചൈനയിൽ.. ചൈനയുടെ ദു:ഖം എന്നറിയപ്പെടുന്ന ഹൊ യാങ് ഹോ നദിയിലുണ്ടായ വെള്ളപ്പൊക്കം ഒരു കോടിയിലേറെ ജിവൻ അപഹരിച്ചു…
1961- ഡമാസ്കസ് (സിറിയ) സൈനിക വിപ്ലവം.. UAR എന്ന ഈജിപ്പ്‌ – സിറിയ സഹകരണം അവസാനിപ്പിച്ചു..
1995- ഇസ്രയേൽ – പാലസ്തീൻ ഓസ്ല്ലോ കരാർ (taba agreement)..
2008- ഫാൽക്കൺ 1 ആദ്യ ബഹിരാകാശ സ്വകാര്യ വാഹനം വിക്ഷേപിച്ചു..
2015- ആസ്ട്രോസാറ്റ് വിക്ഷേപിച്ചു… ബഹിരാകാശ ടെലസ്കോപ്പായി പ്രവർത്തിക്കുന്നു…

ജനനം
1746- വില്യം ജോൺസ്.. ഇംഗ്ലിഷ് ഭാഷാ ശാസ്ത്രജ്ഞൻ… 1784ൽ Henry thomas Colebrooke, Nathaniel Halled എന്നിവരോട് ചേർന്ന് Asiatic society of Bengal സ്ഥാപിച്ചു.. ശാകുന്തളം, ഗീതാഗോവിന്ദം തുടങ്ങിയവ ഇംഗ്ലിഷിലേക്ക് മൊഴിമാറ്റം നടത്തി…
1907- ഭഗത് സിങ് – ഇന്ത്യൻ വിപ്ലവകാരി.. രക്തസാക്ഷികളിലെ രാജകുമാരൻ…
1929- ലതാ മങ്കേഷ്കർ.. ജീവിച്ചിരിക്കുന്ന വനമ്പാടി.. 3 പത്മയും കിട്ടി, 1990 ൽ ഫാൽക്കെ, 2001 ൽ ഭാരതരത്നം നൽകി ആദരിച്ചു..
1947.. ഷെയ്ഖ് ഹസിന.. ബംഗ്ലാദേശ് പ്രധാനമന്ത്രി.. വധിക്കപ്പെട്ട ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മു ജിബുർ റഹ്മാന്റെ പുത്രി..
1982- അഭിനവ് ബിന്ദ്ര.. 2008 ബെയ്ജിങ് ഒളിമ്പിക്സിലെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ സ്വർണ മെഡൽ ജേതാവ്.. ഇന്ത്യയുടെ ഏക വ്യക്തിഗത ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ്..

ചരമം
1895- ലൂയിസ് പാസ്ചർ. ഫ്രഞ്ച് ശാസ്ത്രജ്ഞൻ.. vaccination, fermantation, Pastarisation, Rabies vaccination തുടങ്ങി മനുഷ്യ ജിവന് ഒരു പാട് സംഭാവന നൽകിയ വ്യക്തി..
1933- കെ.മാധവൻ നായർ – മാതൃഭൂമി സ്ഥാപകരിൽ ഒരാൾ.. ആദ്യ മാനേജിങ് ഡയരക്ടർ
1953- Edwin Hubble USA. Universe is expanding എന്ന hubble sequence theory ഉപജ്ഞാതാവ്..
1970- ഗമാൽ അബ്ദുൽ നാസർ.. 1956-70 ഈജിപ്ത് പ്രസിഡണ്ട്.. 1952 ലെ ഈജിപ്ഷ്യൻ വിപ്ളവ നേതാവ്.
1978- ജോൺ പോൾ ഒന്നാമൻ മാർപാപ്പ. 20 മത് നൂറ്റാണ്ടിൽ ജനിച്ച ആദ്യ പാപ്പ.. 33 ദിവസം മാത്രം പാപ്പ. ചിരിക്കുന്ന പാപ്പ എന്ന പ്രശസ്തി..
1983- സി.എച്ച്. മുഹമ്മദ് കോയ. കേരളത്തിലെ മുൻ മുഖ്യമന്ത്രി, ഉപമുഖ്യമന്തി, സ്പീക്കർ, പാർലമെൻറംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച മുസ്ലിം ലീഗ് നേതാവ്.. മുൻ മന്ത്രി ഡോ. M K മുനിർ മകനാണ്…
1989- ഫർഡിനാൻറ് മാർക്കോസ്.. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പേരിൽ കുപ്രസിദ്ധിയാർജിച്ച മുൻ ഫിലിപ്പൻസ് പ്രസിഡണ്ട്..
2004- മുൽക് രാജ് ആനന്ദ്.. ഇന്ത്യൻ ഇംഗ്ലിഷ് നോവലിസ്റ്റ്.. കൂലി, അൺ ടച്ചബിൾ, തുടങ്ങിയവ പ്രശസ്ത കൃതികൾ
2012- ജയിംസ് ഇ ബർക്ക്.. ജോൺസൺ & ജോൺസൺ കമ്പനി സ്ഥാപകനും ആദ്യ CEO യും..
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: