വെള്ളോറ ഉറവ് കലാ- സാംസ്കാരികവേദി കലാകൂട്ടായ്മ സെപ്റ്റംബർ 30 ന്

വെള്ളോറ: ഉറവ് സാംസ്കാരികവേദി 2018 സെപ്റ്റംബർ 30 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് വെള്ളോറ മീനാക്ഷിയമ്മ

കോംപ്ലക്സിൽ വെച്ച് ഒരു ‘മെഗാഷോ’ അരങ്ങിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.ഈ പരിപാടിയിൽ നാടൻപാട്ട്,നൃത്ത-നൃത്യങ്ങൾ,മായാജാലം,സ്കിട്ടുകൾ സംഗീത ശില്പങ്ങൾ, കരോക്കെ ഗാനങ്ങൾ തുടങ്ങിയ കലാരൂപങ്ങൾ സംഘടിപ്പിക്കുന്നു. പരിപാടിക്ക് നേതൃത്വം നൽകുന്നത് പ്രശസ്ത നാടൻപാട്ട് കലാകാരൻ ശ്രീ സുഭാഷ് അറുകരയാണ്.ഈ ഉദ്യമം വിജയിപ്പിക്കുന്നതിലേക്കായി മേൽ പരിപാടികളിൽ അഭിരുചിയും അനുഭവവും ഉള്ള കലാകാരന്മാരുടെയും കലാകാരാരുടെയും ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നു.പരിപാടി വൻ വിജയമാക്കി തരുവാൻ ഏവരുടെയും അകഴിഞ്ഞ സാന്നിധ്യ-സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: