തലശ്ശേരി-മാഹി ബൈപ്പാസിലെ മേല്‍പാല നിര്‍മ്മാണത്തിനിടെ അപകടം

തലശ്ശേരി: തലശേരി മാഹി ബൈപ്പാസിനായുള്ള പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കവെ എരഞ്ഞോളി ചോനാടത്ത് മേല്‍പ്പാലത്തിനായികെട്ടി ഉയര്‍ത്തിയ ഇരുമ്പ് കമ്പി ഫ്രെയിം ( ബി.യു.പി )പാടെ തകർന്നുവീണു. രാത്രി 7.15 ഓടെയായിരുന്നു അപകടം. തൊഴിലാളികള്‍ ജോലി മടങ്ങിയനിര്‍ത്തിയ സമയമായതിനാല്‍ വന്‍ ദുരന്തം വഴിമാറി. മൂന്നാഴ്ചയോളം പണിപ്പെട്ടാണ് കമ്പികളുള്‍പ്പടെ കെട്ടിയുയര്‍ത്തിയത്. തലശേരി മാഹി ബൈപ്പാസ് റോഡ് പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: