ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 27

ഇന്ന് ലോക വിനോദ സഞ്ചാര ദിനം…. 1980 മുതൽ ആചരിക്കുന്നു. 1970 ൽ ഇന്നേ ദിവസം UN WTO സ്ഥാപിച്ചതിന്റെ ഓർമക്കാണ് ഇത്..

ലോക കപ്പലോട്ട ദിനം.. ( ദേശീയ കപ്പലോട്ട ദിനം ഏപ്രിൽ 5നാണ് )

1503- പോർച്ചുഗീസുകാർ കൊച്ചിയിലെ മാനുവൽ കോട്ട നിർമാണം തുടങ്ങി..

1540 – ഇഗ്നേഷ്യസ് ലയാള സ്ഥാപിച്ച Society of Jesus (jesuits) മാർപാപ്പ അംഗീകരിച്ചു…

1821- മെക്സിക്കോ സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി…

1825- ഇംഗ്ലണ്ടിൽ ആദ്യമായി യാത്രാ വണ്ടി ഓടി തുടങ്ങി.. (stockton- Darlington)

1905- E=mc 2 എന്ന ഐൻസ്റ്റൈൻ സിദ്ധാന്തം ആദ്യമായി പ്രസിദ്ധീകരിച്ചു . (physics journal Annalen)

1925- രാഷ്ട്രിയ സ്വയം സേവക് സംഘ് (RSS ) രൂപീകൃതമായി..

1937- ലോകത്തിലെ അവസാന Bali tiger വെടിയേറ്റ് മരിച്ചു, വംശനാശം വന്നു…

1940- രണ്ടാം ലോക മഹായുദ്ധം … ജർമ്മനി – ഇറ്റലി- ജപ്പാൻ യുദ്ധ സഹകരണ കരാർ ഒപ്പുവച്ചു…

1951- ഡോ. ബി ആർ അംബേദ്കർ നെഹ്റു മന്ത്രിസഭയിൽ നിന്ന് രാജിവച്ചു…

1958- മിഹിർ സെൻ ഇംഗ്ലീഷ് ചാനൽ നിന്തിക്കടന്ന പ്രഥമ ഇന്ത്യക്കാരനായി…

1962- യെമൻ രാജാവിനെ പുറത്താക്കി കേണൽ അബ്ദുൽ നാസർ Yeman Arab Republic സ്ഥാപിച്ചു..

1996- കാബൂൾ കീഴടക്കി, അഫ്ഗാനിൽ താലിബാൻ ഭരണം..

2015 – കണ്ണൂർ ജില്ലയിലെ കണ്ടൽക്കാട് പരിസ്ഥിതി സംരക്ഷകൻ കല്ലേൻ പൊക്കുടൻ UNESC0 പരാമർശം നേടി..

ജനനം

1871- ഗ്രേസിയോ ദലേദാ – ഇറ്റാലിയൻ നോവലിസ്റ്റ്

1873- വിoൽ ഭായ് പട്ടേൽ – സർദാർ പട്ടേലിന്റെ സഹോദരൻ.. സ്വാതന്ത്ര്യ സമര സേനാനി

1924- ജി.ദേവരാജൻ – പറവൂർ ഗോവിന്ദ ദേവരാജൻ.. മലയാള സിനിമ സംഗിത രംഗത്തെ ദേവരാഗത്തിനുടമ. വയലാർ – ദേവരാജൻ .. യേശുദാസ്‌.. തരംഗത്തിനുടമ…

1925- റോബർട്ട് ജി എഡ്വാർഡ്.. ഇൻ വിട്രോ ഫെർട്ടിലൈസേഷൻ കണ്ടു പിടിച്ചു.. 2010 ലെ വൈദ്യശാസ്ത്ര നോബൽ.

1930- അലൻ ഷുഗാർട്ട്.. USA… ഹാർഡ് ഡിസ്ക് ഡ്രൈവിന്റെ പിതാവ്..

1953- മാതാ അമൃതാനന്ദ മയി.. (പൂർവ ജൻമ നാമം സുധാമണി ) ഒരു വിഭാഗം ജനങ്ങളുടെ ആദ്ധ്യാത്മിക ആചാര്യ…

1961- മാത്യു ടി തോമസ്- നിലവിൽ സംസ്ഥാന ജലവിഭവ മന്ത്രി.. ഗതാഗത മന്ത്രിയായിരിക്കെ ബസ് ചാർജ് കുറച്ച ഏക മന്ത്രി..

1981- ബ്രണ്ടൻ മക്കല്ലം … ന്യൂസിലാൻഡ് മുൻ ക്രിക്കറ്റ് നായകൻ.. 54 ബാളിൽ സെഞ്ചുറി അടിച്ച് ടെസ്റ്റിലെ അതി വേഗ സെഞ്ചുറിയുടെ ഉടമ.. ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ ഏക ന്യൂസിലാൻഡുകാരൻ.

ചരമം

1590- ഉർബൻ ഏഴാൻ മാർപാപ്പ:,, സ്ഥാനമേറ്റ് 13 മത് ദിവസം ചരമമടഞ്ഞു..

1735- പീറ്റസ് അറ്റേഡ്രിയൻ, സ്വീഡിഷ് പ്രകൃതി ശാസ്ത്രജ്ഞൻ.. സസ്യ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു ..

1833- രാജാറാം മോഹൻ റോയ് ബ്രഹ്മ സമാജസ്ഥാപകൻ… ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു…

1972- എസ് ആർ രംഗനാഥൻ… ഇന്ത്യയിലെ ഗ്രന്ഥാലയ ശാസ്ത്ര ശാഖയുടെ പിതാവ്… ജനനദിനമായ ആഗസ്ത് 12 ദേശിയ ഗ്രന്ഥശാല ദിനമായി ആചരിക്കുന്നു..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുര് )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: