ഓണത്തിരക്ക്: കൂത്തുപറമ്പിൽ കർശന നിയന്ത്രണങ്ങൾ

8 / 100 SEO Score

കൂത്തുപറമ്പ്: ഓണത്തിരക്ക് ഒഴിവാക്കാൻ കൂത്തുപറമ്പ് ടൗണിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തെരുവ് കച്ചവടങ്ങൾക്കാണ് കടുത്ത നിയന്ത്രണങ്ങൾ. ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. വഴിയോരങ്ങളിലെ പൂക്കച്ചവടം നിരോധിച്ചു. ലൈസൻസുള്ള വഴിയോര കച്ചവടക്കാർക്ക് മാത്രമേ വ്യാപാരത്തിന് അനുമതിയുള്ളൂ. വ്യാപാരസ്ഥാപനങ്ങളിലെയും, മാർക്കറ്റിലെയും, തിരക്ക് കുറയ്ക്കാനുള്ള നടപടികൾ ശക്തമാക്കും. സാമൂഹികഅകലം പാലിക്കാതെയും ഇടപാടുകാരുടെ രജിസ്റ്റർ സൂക്ഷിക്കാതെ യും വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ നൽകിയ ഇളവുകൾ നടപ്പാക്കുന്നത് സംബന്ധിച്ച് നഗരസഭ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്ന് തീരുമാനമെടുക്കും.

——————————

*ADVERTISEMENT*

Enjoy Easy & Secure Shopping with PULIMART.

എല്ലാ പ്രൊഡക്ടുകളും

അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!

PULIMART

Call Customer Service on 6235235051

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: