സർക്കാർ ജീവനക്കാർക്ക് ഓണം അഡ്വാൻസും, ബോണസും

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 15,000 രൂപയും ബോണസായി 4,000 രൂപയും അനുവദിച്ചു. ഒക്ടോബറിലെ ശമ്പളം മുതൽ 5 ഗഡുക്കളായി അഡ്വാൻഡ് തിരികെ ഈടാക്കും.പാർടൈം കണ്ടിജൻസി ജീവനക്കാർ, സ്ഥിരം തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ, വിവിധ വകുപ്പുകളിലെ താൽക്കാലിക വർക്കർമാർ എന്നിവർക്ക് അഡ്വാൻസായി 5000 രൂപ നൽകും. 27,360 രൂപയാണ് ബോണസിനുള്ള ശമ്പളപരിധി . ഇതിനുമുകളിൽ ശമ്പളം വാങ്ങുന്നവർക്ക് 2750 രൂപ ഉത്സവബത്തയായും ലഭിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: