ഭാര്യയുടെ ബന്ധുവായ സ്ത്രീയെ കയറിപ്പിടിച്ച സംഭവത്തിൽ ഒളിവിൽപോയ പ്രതി പിടിയിൽ

മയ്യിൽ: ഭാര്യയുടെ ബന്ധുവായ സ്ത്രീയെ കയറിപിടിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. കണ്ണാടിപ്പറമ്പ് പുല്ലൂപ്പി ചുള്ളേരി റോഡിലെ ചാക്കോത്ത് പൂക്കാവിൽ ഷംസുദ്ദീനെയാണ് മയ്യിൽ എസ്.ഐ.വി.ആർ വിനീഷും സംഘവും പിടികൂടിയത്.കഴിഞ്ഞ ജൂൺ മാസത്തിൽ ഒരു ദിവസം രാത്രി പരാതിക്കാരിയുടെ വീട്ടിൽ എത്തിയ ഷംസുദ്ദീൻ യുവതിയെ കയറി പിടിക്കുകയായിരുന്നു. പോലീസ് കേസെടുത്തതോടെ നാട്ടിൽ നിന്നും മുങ്ങിയ ഇയാളെ കഴിഞ്ഞ ദിവസമാണ് പുല്ലൂപ്പിയിൽ നിന്ന് പിടികൂടിയത്.2016ൽ വീടും സ്ഥലവും വാങ്ങി നൽകാമെന്ന് പറഞ്ഞ് ഒരാളിൽ നിന്നും 4 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസിൽ ഇയാൾ വിചാരണ നേരിടുകയാണ്.പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഷംസുദ്ദീൻ തട്ടിപ്പ് നടത്തുന്നത്.

അതുപോലെ തന്നെ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന വീട്ടുകാരെ കണ്ടെത്തി മണൽ ഇറക്കി കൊടുത്തും ആളുകളെപ്പറ്റിക്കും. നിർമ്മാണത്തിലിരിക്കുന്ന വിടുകളിൽ പൂഴിയുമായി എത്തും വീട്ടുകാരോട് ഒരു പോലീസുകാരന് വേണ്ടി കൊണ്ടുവന്ന പൂഴിയാണ് ഇതെന്നും അയാളെ വിളിച്ചാൽ കിട്ടുന്നില്ലെന്നും പറയും പൂഴി തിരികെ കൊണ്ട് പോകാൻ ബുദ്ധിമുട്ട് ഉണ്ടെന്നും പറഞ്ഞ് വീട്ടുകാരെ വിശ്വാസത്തിലെടുത്ത് പൂഴി അവർക്ക് നൽകി പണവും വാങ്ങി സ്ഥലം വിടും. പിന്നീട് നിർമ്മാണത്തിനായി മണൽ എടുക്കുമ്പോഴാണ് വീട്ടുകാർ തട്ടിപ്പ് തിരിച്ചറിയുക. പൂഴിയിൽ പകുതിയിലധികം എം സാന്റ് ആയിരിക്കും. ഇത്തരത്തിൽ പല രീതികളിൽ ഇയാളെ നാട്ടുകാരെ പറ്റിച്ചതായി ആരോപണം ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.രാജേഷ്, സജേഷ്, രതീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: