ഒൻപത് ലിറ്റർ മാഹി മദ്യവുമായി യുവാവ് പിടിയിൽ

ചിറക്കൽ ; എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഒൻപത് ലിറ്റർ മാഹി മദ്യവുമായി യുവാവ് അറസ്റ്റിൽ. കല്ല് ക്കെട്ട് ചിറയിലെ കെ പി നസീർ (39) ആണ് അറസ്റ്റിലായത്. കണ്ണൂർ റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വിൽപനയ്ക്ക് എത്തിച്ച മാഹി മദ്യവുമായി പ്രതി പിടിയിലായത്. ഇയാൾക്കെതിരെ അബ്ക്കരി നിയമ പ്രകാരം കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എം ദിലീപ്, പ്രിവന്റീവ് ഓഫീസർ ശശി ചേണിചേരി , സി ഇ ഒ മാരായ കെ സി ഷിബു, രജീഷ് രവീന്ദ്രൻ, ഹരിദാസൻ, അജിത് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: