അത്യാവശ്യത്തിനുള്ള രക്തം ലഭിക്കുന്നില്ല; കണ്ണൂർ ജില്ലാ ബ്ലഡ് ബാങ്കിലും എ.കെ.ജി ആശുപത്രിയിലും രക്തദാന ക്യാമ്പ് ഇന്ന്

അത്യാവശ്യത്തിനുള്ള രക്തം ലഭിക്കുന്നില്ല; കണ്ണൂർ ജില്ലാ ബ്ലഡ് ബാങ്കിലും എ.കെ.ജി ആശുപത്രിയിലും ബി.ഡി.കെ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

പോസിറ്റീവ് രക്ത ഗ്രൂപ്പിൽ പെട്ട പലരുടെയും ധാരണ എന്റെ ഗ്രൂപ്പ്‌ ഒരുപാടുണ്ടല്ലോ ആർക്കും ആവശ്യമില്ലല്ലോ എന്നാണ്. എന്നാൽ അത് പോലെ ഈ ഗ്രൂപ്പിൽ പെട്ട രോഗികളുടെ എണ്ണവും രക്ത ആവശ്യവും കൂടുന്നുണ്ട് എന്നും നമ്മൾ പലപ്പോഴും മനസിലാക്കുന്നില്ല. ഇന്ന് നിങ്ങൾക്ക് സഹായിക്കാൻ ഒരവസരമാണ്. നേരത്തെ നടത്താൻ ഉദ്ദേശിച്ച പല രക്ത ദാന ക്യാമ്പുകളും പ്രളയം കാരണം മാറ്റിവെക്കേണ്ടി വന്നതിനാൽ ബ്ലഡ്‌ ബാങ്കിൽ സ്റ്റോക്ക് ആവശ്യത്തിന് ഇല്ലാത്ത അവസ്ഥയാണ്.

ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ ഏത് രക്ത ഗ്രൂപ്പിൽപ്പെട്ട ആളായാലും രക്തദാനം ചെയ്യാൻ മനസ് കാണിക്കണം. ”രക്തദാനം മഹാദാനം”

ടൈമിംഗ് : കണ്ണൂർ ജില്ലാ ബ്ലഡ്‌ ബാങ്ക് : ഉച്ചക്ക് 2 മണി വരെ
AKG ഹോസ്പിറ്റൽ : 4PM വരെ.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം

സമീർ
7025269405
മുബാരിസ് 7025269407

സജിത്ത് : 7025269422

BDK കണ്ണൂർ ജില്ലാ കമ്മറ്റി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: