എം.എസ്.എഫ് അക്രമത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റതായി പരാതി

മയ്യിൽ: മയ്യിൽ ഐ.ടി.എം. കോളജിൽ എം.എസ്.എഫ്. അക്രമണത്തിൽ മൂന്ന് എസ്.എഫ്.ഐ. പ്രവർത്തകർക്ക് പരിക്കേറ്റതായി പരാതി. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നാമനിർദേശം കൊടുത്ത് മടങ്ങുന്നതിനിടെയാണ് എസ്.എഫ്.ഐ. പ്രവർത്തകരായ വിദ്യാർഥിനികൾക്കുനേരേ ആക്രമണമുണ്ടായത്.
പരിക്കേറ്റ എസ്.എഫ്.ഐ. പ്രവർത്തകർ മയ്യിൽ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി.
കോളജിലെ എം.എസ്.എഫ്. പ്രവർത്തകരുടെ നേതൃത്വത്തിലുള്ളവരാണ് അക്രമം നടത്തിയതെന്നാണ് ആക്ഷേപം. മയ്യിൽ പോലീസിൽ പരാതി നൽകി.
നേരത്തേ എം.എസ്.എഫ് പ്രവർത്തകരെ നാമനിർദ്ധേശ പത്രിക സമർപ്പിക്കാൻ അനുവദിക്കാതെ എസ്.എഫ്.ഐ പ്രവർത്തകൾ തടഞ്ഞ് വച്ചതായി പരാതി ഉണ്ടായിരുന്നു.