തലശേരി ഗവ.കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കുന്നില്ലെന്ന് എം.എസ്.എഫ്

പാനൂർ: തലശ്ശേരി ഗവ. കോളേജിൽ എസ്.എഫ്. ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം. എസ്. എഫ് വിദ്യാർഥികളെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കുന്നില്ലെന്നും തുടർന്ന് കുത്തിയിരിപ്പ് നടത്തിയ യൂണിറ്റ് ജന സിക്രട്ടറി റിഹാനയെയും വിദ്യാർഥികളെയും കയ്യേറ്റം ചെയ്തെന്നും എം.എസ്. എഫ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കോളേജിൽ എസ് എഫ് ഐയുടെ ഗുണ്ടായിസമാണെന്നും മറ്റു ഇതര രാഷ്ട്രീയപാർട്ടികളെ ശാരീരികമായി ആക്രമിക്കുകയും തെരെഞ്ഞടുപ്പിൽ നോമിനേഷൻ കൊടുക്കുന്ന പെൺകുട്ടികളെ പോലും അസഭ്യം പറഞ്ഞും കയ്യേറ്റം ചെയ്യുകയാണ് .
കോളജിൽ
പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും നോമിനേഷൻ നൽകാൻ സമ്മതിക്കാതെ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി തടഞ്ഞ് വെച്ചതായും അവർ ആരോപിച്ചു.നോമിനേഷൻ നൽകാൻ കോളജിലേക്ക് വന്ന യൂനിറ്റ് പ്രസിഡന്റ് സൽമാനുൽ ഫാരിസിനെ എസ് എഫ് ഐ തടഞ്ഞ് വെച്ചതായും പറഞ്ഞു
പത്ര സമ്മേളനത്തിൽ കാമ്പസുകളിൽ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന എസ്.എഫ്.ഐ യുടെ ഏകാധിപത്യത്തിനെതിരെ വരും ദിനങ്ങളിൽ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി സമര പരിപാടികൾ നടത്തുമെന്നും അറിയിച്ചു. പത്രസമ്മേളനത്തിൽ സി കെ നജാഫ്, സാദിഖ്‌ പാറാട്‌, സഫീർ പുല്ലൂക്കര, അനസ് കൂട്ടക്കെട്ടിൽ, അഫ്നാസ് കൊല്ലത്തി, റിഹാന, റിഷാൽ, ഷബ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: