‌നിയമങ്ങൾ കാറ്റിൽ പറത്തി കാട്ടാമ്പള്ളിയിൽ കുറ്റിവല മീൻപിടിത്തം

കുറ്റിവല മീൻപിടിത്തം നിയമംമൂലം നിരോധിച്ചിട്ടും കാട്ടാമ്പള്ളിയിലെ വലകൾ നീക്കാൻ നടപടിയായില്ല. കുറ്റിവല നീക്കാൻ മനുഷ്യാവകാശ കമ്മിഷനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും ഉത്തരവിട്ടിട്ടും ഇതിന് പുല്ലുവില കല്പിക്കുന്ന സമീപനമാണ് തുടരുന്നത്. കാട്ടാമ്പള്ളി പുഴയിൽ അഴിമുഖത്തോട് ചേർന്നാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്.കാട്ടാമ്പള്ളി റഗുലേറ്ററിന് സമീപം അനധികൃതമായി കുറ്റിവല സ്ഥാപിച്ച് മീൻപിടിക്കുന്നതിനെതിരേ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മുൻപ്‌ പരാതിയുമായെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് വലകൾ നീക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടത്. ജില്ലാ ഭരണകൂടവും ഫിഷറീസ് വകുപ്പും ചേർന്ന് നടപടി സ്വീകരിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടത്. ജില്ലാ ഭരണകൂടവും ഫിഷറീസ് വകുപ്പും ചേർന്ന് നടപടി സ്വീകരിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടത്.എന്നാൽ, ഇവ പുനസ്ഥാപിക്കുന്ന നടപടി ഇപ്പോൾ വേഗത്തിൽ നടക്കുകയാണ്. കള്ളിയകലം കുറഞ്ഞ വല ഉപയോഗിച്ച് മീൻപിടിക്കുന്നത് മത്സ്യസമ്പത്ത് പൂർണമായും ഇല്ലാതാക്കുമെന്നുകാട്ടിയാണ് മത്സ്യത്തൊഴിലാളികൾ അധികൃതരെ സമീപിച്ചത്. ഇത് തങ്ങളുടെ ഉപജീവനമാർഗവും ഇല്ലാതാക്കുമെന്ന ആശങ്കയാണ് ഇവർ പ്രകടിപ്പിച്ചത്. കുറ്റിവല മീൻപിടിക്കുന്നത് മത്സ്യസമ്പത്ത് പൂർണമായും ഇല്ലാതാക്കുമെന്നുകാട്ടിയാണ് മത്സ്യത്തൊഴിലാളികൾ അധികൃതരെ സമീപിച്ചത്. ഇത് തങ്ങളുടെ ഉപജീവനമാർഗവും ഇല്ലാതാക്കുമെന്ന ആശയാണ് ഇവർ പ്രകടിപ്പിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: