രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരില്‍

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എം.പി.ഇന്ന് കണ്ണൂരിലെത്തും. വയനാട്ടിലേക്കുപോകാനെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് 12.30-ന് കണ്ണൂരില്‍ വിമാനമിറങ്ങും. തുടര്‍ന്ന് റോഡ്മാര്‍ഗം മാനന്തവാടിയിലേക്കുപോകും. കണ്ണൂര്‍ജില്ലയില്‍ രാഹുലിന് പ്രത്യേക പരിപാടികള്‍ ഇല്ല.വയനാട്ടിലെ ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനാണ് സ്ഥലം എം.പി.കൂടിയായ അദ്ദേഹം എത്തുന്നത്. മൂന്നുദിവസം വയനാട്ടില്‍ തങ്ങുന്ന രാഹുല്‍ 30-ന് കരിപ്പൂര്‍വഴി ഡല്‍ഹിയിലേക്ക് മടങ്ങും. ബുധനാഴ്ച വിമാനത്താവളത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, കെ.സുധാകരന് എം.പി., ഡി.സി.സി. പ്രസിഡന്റ് സതീശന് പാച്ചേനി തുടങ്ങിയവര്‍ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കും.രാഹുല്‍ ഗാന്ധി എത്തുന്നതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വിമാനത്താവളത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കി. എസ്.പി.ജി. ഉദ്യോഗസ്ഥരുള്‍പ്പെടെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. പോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗവും മട്ടന്നൂരില്‍ ചേര്‍ന്നു.