കണ്ണൂർ വെളിയമ്പ്ര ഏളന്നൂർ പുഴക്കരയിൽ കണ്ടെത്തിയ മദ്ധ്യവയസ്കന്റെ മൃതദേഹം തിരിച്ചറിഞ്ഞു

മട്ടന്നൂർ :ഇന്ന് ഉച്ചയോടെ വെളിയമ്പ്ര ഏളന്നൂർ പുഴക്കരയിൽ കണ്ടെടുത്ത മൃതദേഹം ഡൊമിനിക്കിന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. പയഞ്ചേരിമുക്ക് റോയൽ എഞ്ചിനീയറിംഗ് ഉടമ കല്ലടയിൽ ഡൊമിനിക്കിനെ ഈ മാസം 16 വൈകുന്നേരം മുതലാണ് കാണാതായത് ഉരുള്പൊട്ടലിനെ തുടർന്ന് ഇരിട്ടി പുഴയിൽ ഉണ്ടായ വെള്ളപൊക്കസമയത്താണ് ഡൊമിനിക്കിനെ കാണാതാകുന്നത്. വൈകിട്ട് ആറരക്ക് കുളിക്കാൻ തയ്യാറെടുത്ത് കുളിമുറിയിൽ പോകാനിരിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.പിന്നീട് കാണാതാക്കുകയായിരുന്നു ഫയർഫോഴ്സും പൊലീസും ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തി. പുഴയിൽ തിരച്ചിൽ നടത്താനൊക്കാത്ത വിധം ഒഴുക്കും ജലനിരപ്പും പ്രതിസന്ധിയായിരുന്നു. മട്ടന്നൂർപോലീസുംഇരിട്ടിനഗരസഭാചെയർമാനുംഉൾപ്പെടെയുള്ളവർ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുഉണ്ടായിരുന്നു.. കഴിഞ്ഞ ദിവസം ഇരിട്ടി എടക്കാനം സ്വദേശി ഡൊമനിക്കിനെ കാണതായതിനെ തുടർന്ന് പോലീസും, ഫയർ ഫോഴ്സും ഇരിട്ടിയിലും പരിസര പ്രദേശങ്ങളിലും പഴശി അണക്കെട്ടിലും പരിശോധന നടത്തിയിരുന്നു.

ലിസിയാണ് ഭാര്യ ആൽബിൻ അബിൻ അജേഷ് എന്നിവർ മക്കളാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: