മ​ട്ട​ന്നൂ​രി​ലെ പോ​ലീ​സ് ജീ​പ്പി​ലും ര​ഹ​സ്യ​കാ​മ​റ


മ​ട്ട​ന്നൂ​ർ: സം​ഘ​ർ​ഷ​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും ത​ട​യു​ന്ന​തി​ന് മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജീ​പ്പി​ൽ കാ​മ​റ സ്ഥാ​പി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സി​ഐ എ.​വി. ജോ​ണി​ന്‍റെ ജീ​പ്പി​ലാ​ണ് ര​ഹ​സ്യ കാ​മ​റ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഉ​രു​വ​ച്ചാ​ൽ, മ​ട്ട​ന്നൂ​ർ, വി​മാ​ന​ത്താ​വ​ളം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 30 കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു പു​റ​മെ​യാ​ണ് സി​ഐ​യു​ടെ ജീ​പ്പി​ലും കാ​മ​റ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 

സം​ഘ​ർ​ഷ സ്ഥ​ല​ങ്ങ​ളി​ലെ ആ​ളു​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നും ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ന്ന​തി​നും കാ​മ​റ പോ​ലീ​സി​ന് സ​ഹാ​യ​ക​ര​മാ​കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: