കളരിപ്പയറ്റ് പ്രദർശനം ഇന്ന്
കണ്ണൂർ: കണ്ണൂർ ഇന്ത്യൻ മാർഷ്യൽ ആർട്സ് അക്കാദമി ആൻഡ് യോഗ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന 1200 കളരി അഭ്യാസികൾ അണിനിരക്കുന്ന ജില്ലാതല കളരിപ്പയറ്റ് പ്രദർശനം ഇന്ന് വൈകുന്നേരം നാലിന് മുണ്ടായാട് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായുള്ള ജ്യോതി പ്രയാണം കിഴക്കേ കതിരൂരിലെ കതിരൂർ ഗുരുക്കളുടെ കളരിയിൽ വച്ച് പി. ജയരാജൻ ജാഥാ ലീഡർ വത്സൻ ഗുരുക്കൾക്ക് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു.