കണ്ണൂര്‍ സര്‍വകലാശാലയില്‍ മിനി ജോബ് ഫെയര്‍ 30ന്ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററും കണ്ണൂര്‍ സര്‍വ്വകലാശാലയുമായി ചേര്‍ന്ന് ജൂലൈ 30ന് ഏകദിന തൊഴില്‍ മേള നടത്തും. താവക്കരയിലെ സര്‍വ്വകലാശാല ആസ്ഥാനത്ത് രാവിലെ 9.30 മുതല്‍ അഭിമുഖം നടക്കും.
ഇ എം ടി നേഴ്‌സ്, അസിസ്റ്റന്റ് മാനേജര്‍, എമര്‍ജന്‍സി മാനേജ്മെന്റ് എക്‌സിക്യൂട്ടീവ്, എച്ച് ആര്‍ ട്രെയിനി, ഫിനാന്‍സ് കോ ഓര്‍ഡിനേറ്റര്‍, പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, മാത്സ്/കോമേഴ്‌സ് ടീച്ചര്‍, സെയില്‍ എന്‍ജിനീയര്‍ (സിവില്‍/ഇലക്ട്രിക്കല്‍), ഓട്ടോമൊബൈല്‍ ടെക്നീഷ്യന്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, അക്കൗണ്ടന്റ്, ഡി ജാംഗോ ഡെവലപ്പേഴ്സ്/ഡാറ്റ സയന്‍സ്, ഫ്ളട്ടര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, യു ഐ/യു എക്‌സ് ഡെവലപ്പേഴ്സ്, മേര്‍ണ്‍ സ്റ്റാക്ക് സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, റിയാക്റ്റ് ജെ എസ് എന്നിവയിലാണ് ഒഴിവ്. യോഗ്യത: എം ബി എ, എം കോം, ബി കോം, ബി ടെക് (സിവില്‍, ഇലക്ട്രിക്കല്‍, ഓട്ടോമൊബൈല്‍), എം എസ്സി മാത്സ്, ബി സി എ, എം സി എ, ബിരുദം, പ്ലസ് ടു. താല്‍പര്യമുള്ളവര്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: