എൻ.എസ്.എസ്. സംസ്ഥാന
ട്രെയിനിംഗ് ക്യാമ്പ് 29, 30 തീയതികളിൽ

പയ്യന്നൂർ: ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കീം
റീജണൽ, ജില്ലാ കൺവീനർമാർക്കും, പി.എ.സി മെമ്പർമാർക്കുമുള്ള സംസ്ഥാന തല ട്രെയിനിംഗ് ക്യാമ്പ്
29, 30 തീയ്യതികളിൽ കാനായി യമുനാതീരത്ത് നടക്കുമെന്ന്
അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പുതിയ അദ്ധ്യയനവർഷം പൊതു വിദ്യാഭ്യാസ രംഗത്തെ ഇടപെടൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ എൻ.എസ്.എസ്. വളണ്ടിയർ ലീഡർമാർക്കും, പ്രോഗ്രാം ഓഫീസർമാർക്കും പരിശീലനം നൽകിക്കഴിഞ്ഞു.വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങൾ വളണ്ടിയർമാരെ പരിചയപ്പെടുത്തുന്ന രീതിയിലാണ് പുതിയ പരിശീലനം സംഘടിപ്പിക്കുന്നത് .
പരിസ്ഥിതി സംരക്ഷണം,
വ്യക്തിത്വ വികസനം എന്നിവയോടൊപ്പം എൻ.എസ്.എസ്.ആശയങ്ങളും സമൂഹത്തിലെത്തിക്കാനുള്ള
ശ്രമം കൂടിയാണ്.
സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുമായി 145 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും. 29 ന് രാവിലെ മുതൽ ക്ലാസ്സുകൾ ആരംഭിക്കും.
വൈകീട്ട് 5.30ന്
ടി. ഐ. മധുസൂദനൻ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് പ്രോഗ്രാം കോഡിനേറ്റർ ഡോ : ജേക്കബ് ജോൺ അദ്ധ്യക്ഷത വഹിക്കും.
ഹയർ സെക്കന്ററി അക്കാദമിക്ക് ജോ: ഡയറക്ടർ ഡോ.ആർ. സുരേഷ്കുമാർ പ്രഭാഷണം നടത്തും .സ്റ്റേറ്റ് എൻ.എസ്. എസ്. ഓഫീസർ ഡോ. ആർ.എൻ. അൻസാർ മുഖ്യാതിഥിയായിരിക്കും.
രണ്ടു ദിവസങ്ങളിലായി അരങ്ങ്, സമദർശൻ, മീഡിയാ വർക്ക്ഷോപ്പ്, പരിസ്ഥിതി ദർശനം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സ് സംഘടിപ്പിക്കുകയും പുതിയ പ്രവർത്തന പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്യും.
“തളിർക്കട്ടെ പുതുനാമ്പുകൾ “
പരിസ്ഥിതി സംരക്ഷണ
പരിപാടിയുടെ ഭാഗമായി
ഇന്ന് ഉച്ചക്ക് ശേഷം
സംസ്ഥാനത്തെ മുഴുവൻ യൂനിറ്റുകളിലും വിത്തുരുളകൾ വിതക്കൽ നടത്തും.
ജില്ലാതല ഉദ്ഘാടനം 2.30 ന് മാതമംഗലം സി.പി. സ്മാരക ഗവ.ഹയർ സെക്കന്ററി
സ്കൂളിൽ നടക്കും
വാർത്താ സമ്മേളനത്തിൽ
എൻ.എസ്.എസ്. റീജണൽ കൺവീനർ മനോജ്കുമാർ കണിച്ചുകുളങ്ങര, ജില്ലാ കൺവീനർ ശ്രീധരൻ കൈതപ്രം, പി.എ.സി. മെമ്പർമാരായ സി.വി.ഹരീഷ് കുമാർ., കെ.എം.പ്രേംജിത്ത് ., ഫിറോസ്,
ടി. അബ്ദുള്ള, കെ.എൻ.മനോജ്കുമാർ എന്നിവർ പങ്കെടുത്തു