യുവതിയുടെതാമസ സ്ഥലത്ത് അതിക്രമം; നാലു പേർക്കെതിരെ കേസ്.

പരിയാരം : യുവതിയുടെതാമസ സ്ഥലത്ത് അതിക്രമം നടത്തിയ പോലീസുകാരൻ ഉൾപ്പെടെ നാലു പേർക്കെതിരെ കേസ്. ചെറുതാഴം ശ്രീ സ്ഥയിൽ താമസിക്കുന്ന കെ.കെ.സുനിത (45) യുടെ പരാതിയിലാണ് കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥനായ ബിനു കൃഷ്ണൻ, കൂടെയുണ്ടായിരുന്നവിപിൻ, റെജി, കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ പരിയാരം പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ മൂന്നാം തീയതി 3.30 നും 4.30 നുമിടയിലുള്ള സമയത്താണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. യുവതി കേസ് കൊടുത്ത വിരോധത്തിൽ പരാതിക്കാരിയുടെ ചെറുതാഴം ശ്രീ സ്ഥയിലുള്ള വീട്ടുപറമ്പിൽ
മാരകായുധവുമായി അതിക്രമിച്ച് കയറി കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും മുറ്റത്ത് നിർത്തിയിട്ട പരാതിക്കാരിയുടെ കെ.എൽ. 13 .എസ്.7078 നമ്പർ കാറിന് കേടുപാട് വരുവരുത്തുകയും ചെയ്തു വെന്നും പരിയാരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പോലീസ് അന്വേഷണം തുടങ്ങി.