കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

ഏഴോം: കഞ്ചാവു പൊതിയുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി.
ഏഴോം മൂന്നാംപീടികക്ക് സമീപത്തെ കെ.ശരത് കുമാർ (23) ,ഏഴോം ഹിന്ദു സ്കൂളിന് സമീപത്തെ മാധവി നിലയത്തിൽ സൂരജ് ചന്ദ്രൻ (28) എന്നിവരെയാണ് പാപ്പിനിശേരി
റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർമാരായ ടി. സന്തോഷ്, ആർ.പി.അബ്ദുൾ നാസർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത് ഏഴോം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കൾ കഞ്ചാവു പൊതിയുമായി പിടിയിലായത്. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ ഷെഫീഖ് എം.എം, നിഷാദ് വി, സനീബ് കെ,കലേഷ് എം ,കമ്മീഷണർ സ്ക്വാഡ് അംഗം രജി രാഗ് പി.പി ഡ്രൈവർ ഇസ്മായിൽ എന്നിവരും ഉണ്ടായിരുന്നു