200 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും പിടികൂടി.

ശ്രീകണ്ഠാപുരം: കാഞ്ഞിരക്കൊല്ലിയിൽ രഹസ്യമായി പ്രവർത്തിച്ച വൻ വ്യാജവാറ്റു കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ. സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ സെയ്ദാലി മലയിൽ കർണ്ണാടക ഫോറസ്റ്റിനോട് ചേർന്നുള്ള പുഴക്കരയിലെ രഹസ്യ കേന്ദ്രത്തിൽ പ്രവർത്തിച്ചു വന്ന വാറ്റു കേന്ദ്രത്തിലാണ് റെയ്ഡ് നടത്തിയത്. . എക്സൈസ് സംഘത്തെ കണ്ട് ചാരായവാറ്റു സംഘം രക്ഷപ്പെട്ടു.200 ലിറ്റർ വാഷും നിരവധി വാറ്റുപകരണങ്ങളും കണ്ടെടുത്ത് അബ്കാരി കേസെടുത്തു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.റെയ്ഡിൽ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ പി .വി പ്രകാശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ഗോവിന്ദൻ ,പി ഷിബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ.എസ്.കുമാർ, ഡ്രൈവർ കെ.വി. പുരുഷോത്തമൻ എന്നിവരും ഉണ്ടായിരുന്നു.