സെൻറ് ജോസഫ്സ്H.S.S നൂറാം വാർഷികാഘോഷം: സംഘാടക സമിതി രൂപീകരണവും, ലോഗോ പ്രകാശനവും നടത്തി

തലശ്ശേരി: ഇന്ത്യൻ മിഡിൽ ബോയ്സ് സ്കൂൾ എന്ന നിലയിൽ 1922-ൽ തലശ്ശേരിയിൽ സ്ഥാപിതമായി, 1942-ൽ ഹൈസ്കൂളായും,2OOO-ൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർന്ന് വന്ന സെൻറ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ, രൂപീകരണത്തിൻ്റെ നൂറാം വാർഷികത്തിൻ്റെ നിറവിലാണ്. ആൺ കുട്ടികൾ മാത്രമായി തുടങ്ങിയിരുന്ന മിഡിൽ സ്കൂൾ പിന്നീട് 1942-ൽ ഹൈസ്കൂളായി ഉയർത്ത പ്പെട്ടപ്പോഴും ആൺകുട്ടികൾ മാത്രമായിരുന്നു. എന്നാൽ, 2000- ൽ പ്ലസ്ടു കോഴ്സ് ആരംഭിച്ചപ്പോൾ, ബോയ്സ് സ്കൂൾ എന്ന പേര് മാറി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ എന്നായി. അപ്പോഴും 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ആൺകുട്ടികൾ മാത്രമായി രുന്നു. എന്നാൽ 2019 -ൽ 5,6,7, ക്ലാസ്സുകളിൽ ചരിത്ര ത്തിലാദ്യമായി പെൺകുട്ടി കൾക്ക് പ്രവേശനം അനു വദിച്ചത് മൂലം ഈ വർഷം പത്താം ക്ലാസ് ഉൾപ്പെടെ മുഴുവൻ ക്ലാസ്സുകളും “മിക്സഡ് ” ആയി മാറി. കഴിഞ്ഞ നൂറ് വർഷങ്ങൾ ക്കിടയിൽ, ആയിരക്കണ ക്കായ പ്രഗത്ഭമതികളെ യാണ് ഈ സ്കൂൾ സംഭാവനയർപ്പിച്ചത്.രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക- കായിക മേഖലക ളിലെ പ്രഗത്ഭരായ ശിഷ്യഗണങ്ങൾ നിരവധിയാണ്.കേരളത്തിലെ ഏക കേന്ദ്രമന്ത്രിയായ വി.മുരളീധരൻ, മുൻ .എം.പി.പ്രൊഫ: റിച്ചാർഡ് ഹേ, മുൻ.എം.പി.യും ഇന്ത്യൻ നാഷണൽ ലീഗ് സ്ഥാപക പ്രസിഡൻ്റുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേഠ്, നോർക്ക റൂട്ട്സ് ഡയരക്ടർ ഒ.വി.മുസ്തഫ, തുടങ്ങി ആരോഗ്യ- നീതിന്യായ – വിദ്യാഭ്യാസ-കായിക – സിവിൽ സർവ്വീസ് മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രശസ്തർ അനേകമാണ്. ഇതുൾപ്പെടെ, നിരവധി ലോകരാജ്യങ്ങളിലായി ഉന്നത ശ്രേണിയലങ്കരിച്ച് കൊണ്ടിരിക്കുന്നവരെയട ക്കം സംഭാവന ചെയ്ത ഈ വിദ്യാലയ മുത്തശ്ശിയ്ക്ക് അർഹമായ ആദരവ് അർപ്പിച്ച് കൊണ്ട് ആറ് മാസക്കാലങ്ങൾ നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് രൂപം നൽകാൻ 101 അംഗ നിർവ്വാഹക സമിതി ഉൾപ്പെടെ, 1001 അംഗങ്ങ ളടങ്ങിയ കമ്മിറ്റിക്ക് രൂപം നൽകിയിരിക്കുകയാണ്. സ്കൂൾ വികസന സമിതി ചെയർമാൻ കൂടിയായ നോർക്ക റൂട്ട്സ് ഡയരക്ടർ ഒ.വി.മുസ്തഫ ചെയർമാനും, സ്കൂൾ പ്രിൻസിപ്പാൾ ഡോ; ഡെന്നി ജോൺ ജനറൽ zaksകൺവീനറുമായ കമ്മിറ്റിയുടെ രക്ഷാധികാരികളായി IIകേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, കണ്ണൂർ രൂപതാ ബിഷപ്പ് ഡോ: അലക്സ് വടക്കുംതല, കെ.മുരളീധരൻ എം.പി., എ.എൻ.ഷംസീർ MLA, പ്രൊഫ: റിച്ചാർഡ് ഹേ, തലശ്ശേരി നഗരസഭാ ചെയർ പേഴ്സൺ ജമുനാ റാണി ടീച്ചർ, എന്നിവർ രക്ഷാധികാരികളാണ്.പി.ടി.എ.പ്രസിഡൻ്റ് രുക്മിണി ഭാസ്ക്കരൻ, മുൻ.പി.ടി.എ. പ്രസിഡൻ്റും സകൂൾ വിക സന സമിതി സെക്രട്ടറിയു മായ കെ.വി.ഗോകുൽ ദാസ് , വാർഡ് കൗൺസിലർ ഫൈസൽ പുനത്തിൽ, അഡ്വ.രമേഷ് കെ.കെ. രാജീവ് എന്നിവർ വൈസ്.ചെയർമാൻമാരും, പി.ടി.എ.വൈസ്. പ്രസിഡൻ്റ്. അഡ്വ.സി.ജി. അരുൺ,മുൻ.പ്രിൻസിപ്പൾ വി.കെ.സുരേഷ് ബാബു, മദർ. പി.ടി.എ.പ്രസിഡൻ്റ് ശ്രീഷാ രാജീവ്, അഡ്വ.സുനിൽ ,എന്നിവർ കൺവീനർമാരും, പ്രധാനാധ്യാപകൻ സി.ആർ.ജൻസൺ ട്രഷററുമാണ്. സ്കൂളിൽ ചേർന്ന യോഗം റവ.ഡോ: ക്ലാരൻസ് പാലിയത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻറ് രുക്മിണി ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരനും, പൂർവ്വ വിദ്യാർത്ഥിയുമായ ഇർഫാൻ അലി രൂപകല്പന ചെയ്ത ശതാബ്ദി ലോഗോ പ്രിൻസിപ്പാളിന് നൽകി ഒ.വി.മുസ്തഫ പ്രകാശനം ചെയ്തു. വി.കെ.സുരേഷ് ബാബു, കെ.വി.ഗോകുൽ ദാസ് , സ്റ്റാഫ് സെക്രട്ടറി ഹെൻറി ആൻറണി, നഗരസഭാംഗം ബംഗ്ല ഷംസു എന്നിവർ സംസാരിച്ചു .സ്കൂൾ മാനേജർ ഫാദ. മാത്യു തൈക്കൻ സ്വാഗതവും, പി.ടി.എ.വൈസ് പ്രസിഡൻ്റ് അഡ്വ.സി.ജി.അരുൺ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: