കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെതിരെ വ്യാജപ്രചാരണമെന്ന് ആരോപണം, ഇടതുപക്ഷ യൂണിയനുകള്‍ പ്രതിഷേധ പ്രകടനം നടത്തി

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിനെതിരെ നിരന്തരം വ്യാജപ്രചരണം നടത്തുകയും, കോഷന്‍ ഡപ്പോസിറ്റ് തുക തട്ടിയെടുത്തുവെന്നുള്‍പ്പടെ വ്യാജ വാര്‍ത്തകള്‍  നല്‍കിയവരെയും, കൂട്ടുനിന്നവരെയും ഒറ്റപ്പെടുത്തണമെന്നുമാവശ്യപ്പെട്ട്  മെഡിക്കല്‍ കോളേജ് സംയുക്ത തൊഴിലാളി സര്‍വ്വീസ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പ്രതിഷേധ പ്രകടനവും, വിശദീകരണ യോഗവും നടത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പടെ ആതുര സേവനം രംഗത്ത് മികച്ച നിലയില്‍ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനത്തെ സമൂഹമധ്യത്തില്‍ ഇകഴ്ത്തി കാണിക്കുന്നത്  പൊതുജനങ്ങള്‍ വിശ്വസിക്കരുതെന്നും, സത്യാവസ്ഥ മനസ്സിലാക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത് സി ഐ ടി യു പ്രസിഡന്റ് കെ.പത്മനാഭന്‍ പറഞ്ഞു. കെ ജി ഒ എ  സെക്രട്ടറി കെ.വി.ഷിജിത് കുമാര്‍ അധ്യക്ഷനായിരുന്നു. പി.ആര്‍.ജിജേഷ് (എന്‍ ജി ഒ യൂണിയന്‍)എസ്.ദീപു,(കെ ജി എന്‍ എ), സീബ ബാലന്‍, എം.ജയകൃഷ്ണന്‍(എന്‍ ജി ഒ യൂണിയന്‍)എന്നിവര്‍ പ്രസംഗിച്ചു.  പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധ പരിപാടികളില്‍ നിന്ന് വിട്ടുനിന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: