പ്ലസ് ടു, വി എച്ച്എസ്ഇ പരീക്ഷാ ഫലം നാളെ

തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം നാളെ (ബുധൻ) പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. കൊവിഡിനിടെയാണ് പരീക്ഷ നടത്തിപ്പും മൂല്യനിർണയവും നടന്നത്. ഈ വർഷം 4,46,471 വിദ്യാർത്ഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്. ഇതിൽ 2,26,325 പേര്‍ ആണ്‍കുട്ടികളും 2,20,146 പേര്‍ പെണ്‍കുട്ടികളുമാണ്. 2004 കേന്ദ്രങ്ങളിലായിട്ടാണ്  പരീക്ഷ നടന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: