രമ്യ ഹരിദാസിനും ബല്‍റാമിനുമെതിരെ കേസെടുത്തു

ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട വ്‌ളോഗറെ ആക്രമിച്ച സംഭവത്തില്‍ രമ്യ ഹരിദാസിനും കൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി സനൂഫ് മുഹമ്മദിനെ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തിലാണ് കേസെടുത്തത്. രമ്യ ഹരിദാസ് എംപി, വി ടി ബലറാം, മുക്കോളി പ്രദീപ് എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് പാലക്കാട് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കയ്യേറ്റം ചെയ്യല്‍, അസഭ്യം പറയല്‍, മര്‍ദനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: