അഴീക്കോട് 3 വാർഡുകളിൽ സമ്പൂർണ ലോക്ക് ഡൗൺ; അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 8 മുതൽ 10 വരെ മാത്രം

അഴീക്കോട് പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച ഇരുപത്തിമൂന്നാം വാർഡ് പൂർണമായും 22, 1 വാർഡുകൾ ഭാഗികമായും അടച്ചിടും. ഇവിടങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 8 മണി മുതൽ 10 മണി വരെ മാത്രം തുറക്കാം. ജനങ്ങൾക്ക് വീടിന് പുറത്തിറങ്ങാൻ അനുവാദമില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വളപട്ടണം പോലീസ് അറിയിച്ചു. ഒന്നാം വാർഡിൽ അഴീക്കൽ ബോട്ട് പാലം തോട് മുതലും ഇരുപത്തിരണ്ടാം വാർഡിൽ ചാൽ ശിശു മന്ദിരം മുതലുള്ള ഭാഗങ്ങളും ഇരുപത്തിമൂന്നാം വാർഡ് മുഴുവനായും ആണ് പൂർണമായി അടച്ചിടുന്നത്. കഴിഞ്ഞ ദിവസം ഇവിടെ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച 46 കാരന്റെ രോഗ ഉറവിടം കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല. ഹെർണിയ ഓപ്പറേഷന് മുന്നേ നടത്തിയ കോവിഡ് ടെസ്റ്റിലാണ് ഇദ്ദേഹത്തിന് കോവിഡ് പോസിറ്റിവ് ആയത്. കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തില്‍ മരിച്ച 2 യുവാക്കളുടെ സംസ്‌കാര ചടങ്ങില്‍ ഉള്‍പ്പടെ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക വിപുലമാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: