ഇന്ന് 702 പേർക്ക് കോവിഡ്; 483 പേർക്ക് സമ്പർക്കത്തിലൂടെ, കണ്ണൂരിൽ 38 പേർക്ക്

ഇന്ന് 702 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന 745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതുവരെ 19,727 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10,054 പേർ ഇതുവരെ രോഗമുക്തി നേടി. 483 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഉറവിടമറിയാത്തത് 35. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75  പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേർ  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രണ്ട് കോവിഡ് മരണവും സംഭവിച്ചു. കോഴിക്കോട് സ്വദേശ് മുഹമ്മദ്(67), കോട്ടയം സ്വദേശി ഔസേപ്പ് ജോർജ്(87) എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 161

കാസർകോട് 38

പത്തനംതിട്ട 17

കൊല്ലം 22

എറണാകുളം 15

കോഴിക്കോട് 68

മലപ്പുറം 86

കോട്ടയം 59

ഇടുക്കി 70

കണ്ണൂര്‍ 38

ആലപ്പുഴ 30

പാലക്കാട് 41

തൃശൂര്‍ 40

വയനാട് 17

നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 65

കാസർകോട് 53 

പത്തനംതിട്ട 49

കൊല്ലം 57

എറണാകുളം 69

കോഴിക്കോട് 41

മലപ്പുറം 88

കോട്ടയം 13

ഇടുക്കി 25

കണ്ണൂര്‍ 32

ആലപ്പുഴ 150

പാലക്കാട് 9

തൃശൂര്‍ 45

വയനാട്  49

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: