സമ്പർക്കത്തിലൂടെ കോവിഡ്;
കീച്ചേരിയിൽ നാളെ മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ

0

പാപ്പിനിശ്ശേരി: കീച്ചേരി യിലെ സ്ഥിര സാന്നിധ്യമായ വ്യക്തിക്ക് ചികിത്സക്കിടെ കോവിഡ് സ്ഥിരീകരിച്ചതോടെ കീച്ചേരി പൂർണമായി അടച്ചിടാൻ പഞ്ചായത്ത് അധികൃതർ തീരുമാനിച്ചു
വെള്ളിയാഴ്ച ബൈക്കിടിച്ച് പരിക്കേറ്റ് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആൾക്കാണ്
കോവിഡ് പോസിറ്റീവ് ആയത്.
അപകടത്തിൽ പെടുന്നതിന് മുൻപുവരെ കീച്ചേരി വേളാപുരം പ്രദേശത്തെ സ്ഥിര സാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം.
കടകൾ, മരണവീടുകൾ എന്നിവിടങ്ങളിലൊക്കെ സന്ദർശിച്ചത് വ്യക്തമായത് കൊണ്ടാണ്
പ്രദേശം പൂർണമായി അടച്ചിടാൻ തീരുമാനിച്ചത്
രോഗത്തിന്റെ ഉറവിടം ഇനിയും പൂർണമായി വ്യക്തമല്ലാത്തത് കൊണ്ടാണ് ജാഗ്രത നടപടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading